കോടതിയുടെ കൊളോണിയൽ കാല സമയക്രമം പുനക്രമീകരിക്കേണ്ടത് കാലഘട്ടത്തിന്റ ആവശ്യം: കേന്ദ്ര മന്ത്രി വി മുരളീധരൻ

Published : Dec 18, 2022, 10:53 PM ISTUpdated : Dec 19, 2022, 04:39 PM IST
കോടതിയുടെ കൊളോണിയൽ കാല സമയക്രമം പുനക്രമീകരിക്കേണ്ടത് കാലഘട്ടത്തിന്റ ആവശ്യം: കേന്ദ്ര മന്ത്രി വി മുരളീധരൻ

Synopsis

കൊളോണിയൽ കാലത്തെ ജഡ്ജിമാർക്ക് അവരുടെ ജന്മനാട്ടിലേക്ക് പോകുവാൻ വേണ്ടി രണ്ടുമാസം അവധി പ്രഖ്യാപിച്ച അപരിഷ്‌കൃത നിയമം മാറ്റണം എന്നും പാശ്ചാത്യവൽക്കരിക്കലല്ല ആധുനികത എന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ

കൊച്ചി: കൊളോണിയൽ കാലത്തെ ജഡ്ജിമാർക്ക് അവരുടെ ജന്മനാട്ടിലേക്ക് പോകുവാൻ വേണ്ടി രണ്ടുമാസം അവധി പ്രഖ്യാപിച്ച അപരിഷ്‌കൃത നിയമം മാറ്റണം എന്നും പാശ്ചാത്യവൽക്കരിക്കലല്ല ആധുനികത എന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ രാജാറാം മോഹൻറോയിയുടെ  250-ാം ജയന്തി ആഘോഷ വേളയിൽ ആയിരുന്നു മുരധീരന്റെ പ്രസ്താവന.

പഞ്ചായത്ത് തൊട്ട് മുകളിലേക്ക് ഉള്ള എല്ലാ സംവിധാനങ്ങളും അവധി കൂടാതെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ കോടതികളും അത്തരത്തിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിലെ അനാചാരങ്ങൾ തുടച്ചു മാറ്റണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.  ആധ്യാത്മികതയും ബൗദ്ധികയും സമന്വയിപ്പിച്ചുകൊണ്ടുള്ള ദർശനങ്ങളിൽ ഊന്നി ഉപനിഷത്തുകളെ മുറുക്കെപിടിച്ചു കൊണ്ട് ഉപഗ്രഹങ്ങളിലേക്ക് കുതിക്കാൻ കഴിയുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

സ്ത്രീ സമത്വത്തെ കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും, മനുഷ്യത്വത്തെക്കുറിച്ചും പറയുകയും നടപ്പിലാക്കുകയും ചെയ്ത രാജാറാം മോഹൻറോയിയുടെ ആ ചിന്തകൾക്ക് വിപരീതമാണ് ഇന്ന് കേരളത്തിലെ സ്ത്രീ സമൂഹത്തെ നരബലിക്ക് ഇരയാക്കുന്നത്. ഇതിൽ ഒരു ഇടപെടൽ കേരള സമൂഹത്തിൽ ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.  അഡ്വ. എൻ. ഡി പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജസ്റ്റിസ് പി. എസ്.ഗോപിനാഥൻ, ടി. ജെ. വിനോദ് എം.എൽ.എ, എം.സ്.ശ്രീകല, സി.ജി.രാജഗോപാൽ എന്നിവർ സംസാരിച്ചു.

Read more: 'ഇന്ത്യൻ മുസ്ലീങ്ങളുടെ രക്ഷാകർതൃത്വം പാകിസ്ഥാന്‍ ഏറ്റെടുക്കേണ്ടതുണ്ടോ ?മുസ്ലിംനേതാക്കള്‍ മറുപടി പറയണം'

വാട്ടർ അതോറിറ്റിക്ക് 82 എൻഎബിഎൽ അം​ഗീകൃത ​ജല ഗുണനിലവാര പരിശോധനാ ലാബുകൾ:മുഖ്യമന്ത്രി 21ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ജലജീവൻ​ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ഭാ​ഗമായി,  ദേശീയ ​ഗുണനിലവാര ഏജൻസിയായ എൻഎബിഎൽ-ന്റെ അം​ഗീകാരം ലഭിച്ച, കേരള വാട്ടർ അതോറിറ്റിയുടെ 82 കുടിവെള്ള ​ഗുണനിലവാര പരിശോധനാ ലാബുകളുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഡിസംബർ 21-ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. കേരളാ വാട്ടർ അതോറിറ്റി ആസ്ഥാനമായ  വെള്ളയമ്പലം ജലഭവനിൽ ബുധനാഴ്ച വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഉപഭോക്താക്കൾക്ക് സ്വയം വാട്ടർ മീറ്റർ റീഡിങ് നടത്താനായി ആവിഷ്കരിച്ച സെൽഫ് മീറ്റർ റീഡിങ് ആപ്, മീറ്റർ റീഡർമാർക്ക് റീഡിങ് രേഖപ്പെടുത്തൽ അനായാസമാക്കാനായി ഏർപ്പെടുത്തിയിരിക്കുന്ന മീറ്റർ റീഡർ ആപ് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിക്കും. കേന്ദ്ര മന്ത്രി ശ്രീ. വി. മുരളീധരൻ, മന്ത്രിമാരായ ശ്രീ. എം.ബി.രാജേഷ്, ശ്രീ. ആന്റണി രാജു, പ്രതിപക്ഷ നേതാവ് ശ്രീ, വി.ഡി. സതീശൻ, ശ്രീ. ശശി തരൂർ എംപി എന്നിവർ പങ്കെടുക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി