കോടതിയോട് സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് സ്വപ്നയും സരിത്തും

Published : Nov 30, 2020, 04:46 PM IST
കോടതിയോട് സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് സ്വപ്നയും സരിത്തും

Synopsis

ചുറ്റും പൊലീസുകാരായതിനാൽ ഒന്നും സംസാരിക്കാനാകുന്നില്ലെന്നാണ് സ്വപ്നയും സരിത്തും കോടതിയെ ബോധിപ്പിച്ചത്. അഭിഭാഷകൻ വഴി എഴുതി നൽകാൻ നിര്‍ദ്ദേശം

കൊച്ചി: കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് അറിയിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും. വീഡിയോ കോൺഫറൻസിംഗ് വഴി കോടതിക്ക് മുന്നിൽ ഹാജരാക്കുമ്പോൾ ചുറ്റും പൊലീസുകാരായതിനാൽ ഒന്നും സംസാരിക്കാനാകുന്നില്ല എന്നാണ് സ്വപ്നയും സരിത്തും പറഞ്ഞത്. കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ അവസരം ഉണ്ടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. 

അഭിഭാഷകൻ വഴി വിവരം കൈമാറാനായിരുന്നു കോടതി നിര്‍ദ്ദേശം. ഇരുവര്‍ക്കും അഭിഭാഷകർ വഴി കാര്യങ്ങൾ എഴുതി നൽകാനുള്ള അവസരവും നൽകിയിട്ടുണ്ട്. അഭിഭാഷകരെ കാണാൻ പ്രതികൾക്ക് കോടതി സമയം അനുവദിക്കുകയും ചെയ്തു.

PREV
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ