നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 1250ആയി, 4875 പേരെ കാണാനില്ല, മലയാളികളെക്കുറിച്ച് സൂചനയില്ല

Published : Sep 03, 2026, 07:13 AM IST
nepal

Synopsis

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി ഉയർന്നു. 4875 പേരെ ഇനിയും കണ്ടെത്താനുണ്ട്, ഇതിൽ 561 വിദേശികളും ഉൾപ്പെടുന്നു.

ദില്ലി: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250ആയി. നേപ്പാളിൽ 1229 പേർ മരിച്ചതായാണ് കണക്ക്. ചൈനീസ് ഭാഗത്ത് മരണസംഖ്യ 21 ആണ്. 4875 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇതിൽ 561 പേർ വിദേശികളാണെന്നും നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 11923 പേരെയാണ് ഇതുവരെ രക്ഷിക്കാനായതെന്ന് നേപ്പാൾ സൈന്യം വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ല. ചിത്വൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള 11 അംഗ വിദഗ്ധ സംഘം കൂടി തിരച്ചിലിനായി നേപ്പാളിലെത്തി. മിന്നൽ പ്രളയത്തിന് ശേഷമുള്ള സഹായത്തിന് ഇന്ത്യക്കും ചൈനക്കും നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ നന്ദി പറഞ്ഞു. രണ്ട് രാജ്യങ്ങളും പ്രളയത്തിന് തൊട്ടുപിന്നാലെ സഹായം എത്തിച്ചെന്ന് ബാലെൻ ഷാ പറഞ്ഞു. ഇന്ത്യയും ചൈനയും യുഎസും നൽകുന്ന സഹായം നഷ്ടപരിഹാരമാണെന്ന് വിദേശകാര്യമന്ത്രി ശിസിർ ഖനാൽ പറഞ്ഞത് വിവാദമായിരുന്നു. കാലാവസ്ഥാ മാറ്റത്തിനുള്ള നഷ്ടപരിഹാരമാണിതെന്നാണ് വിദേശകാര്യമന്ത്രി ഒരു മാധ്യമത്തോട് പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുല്ലപ്പെരിയാർ അണക്കെട്ട്; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി
കെപിസിസി പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വം ചർച്ചയാവും; സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്