നേത്രാവതി എക്സ്പ്രസ് റദ്ദാക്കി; മറ്റ് ട്രെയിനുകളുടെ യാത്രാ ക്രമത്തിലും മാറ്റം

Published : Jul 10, 2024, 03:00 PM IST
നേത്രാവതി എക്സ്പ്രസ് റദ്ദാക്കി; മറ്റ് ട്രെയിനുകളുടെ യാത്രാ ക്രമത്തിലും മാറ്റം

Synopsis

കനത്ത മഴയെ തുടർന്ന്  കൊങ്കൺ പാതയിൽ പലയിടങ്ങളിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നാണ് മാറ്റം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന്  കൊങ്കൺ പാതയിൽ പലയിടങ്ങളിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാ ക്രമത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരത്ത് നിന്ന് ലോക്മാന്യ തിലക് വരെ നേത്രാവതി എക്സ്പ്രസ് (ട്രെയിൻ നമ്പർ - 16346) റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. ബുധനാഴ്ച (2024 ജൂലൈ 10) പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്. 

കഴിഞ്ഞ ദിവസം പുറപ്പെട്ട എറണാകുളം ജംഗ്ഷൻ - പൂനെ പൂർണ എക്സ്പ്രസ് (ട്രെയിൻ നമ്പർ - 22149) മഡ്ഗാവ്  വഴി വഴിതിരിച്ചുവിടും. എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസും (ട്രെയിൻ നമ്പർ - 12617), തിരുവനന്തപുരം സെൻട്രൽ - ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസും (ട്രെയിൻ നമ്പർ - 12483)  ഇതേ റൂട്ടിലൂടെ തന്നെയായിരിക്കും സർവീസ് നടത്തുക. കൊച്ചുവേളി - അമൃത്സർ ജംഗ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പ‍ർ - 12483), എറണാകുളം - ഹസ്രത് നിസാമുദ്ദീൻ മംഗള എക്സ്പ്രസും (ട്രെയിൻ നമ്പർ - 12617) പാലക്കാട് വഴി വഴിതിരിച്ചുവിടുമെന്നും റെയിൽവെയുടെ അറിയിപ്പിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമര വിജയത്തിന് പിന്നാലെ രോഗക്കിടക്കയിൽ നിന്ന് സമര നായകൻ അഭിജീത് ദീപ്കെയുടെ സന്ദേശം; 'ഓരോരുത്തർക്കും നന്ദി'
കഴിഞ്ഞ 5 വർഷത്തെ സകല പർച്ചേസുകളും കുടഞ്ഞിട്ട് പരിശോധിക്കാൻ നിർദേശം; സമഗ്ര പരിശോധനക്ക് കായിക വകുപ്പ്, സ്പോർട്സ് കൗൺസിൽ ഉടച്ചുവാർക്കും