സൈനികരെ അപകീർത്തിപ്പെടുത്തിയ വീഡിയോ: വിജയ് പി നായർക്കെതിരെ പുതിയ കേസ്

Published : Sep 30, 2020, 02:33 PM ISTUpdated : Sep 30, 2020, 02:46 PM IST
സൈനികരെ അപകീർത്തിപ്പെടുത്തിയ വീഡിയോ: വിജയ് പി നായർക്കെതിരെ പുതിയ കേസ്

Synopsis

സൈനികരെ അപകീർത്തിപ്പെടുത്തിയ വീഡിയോക്കെതിരെയാണ് പുതിയ കേസെടുത്തത്. സൈബർ പൊലീസാണ് വിജയ് പി നായർക്കെതിരെ കേസെടുത്തത്.

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായർക്കെതിരെ പുതിയ കേസ്. സൈനികരെ അപകീർത്തിപ്പെടുത്തിയ വീഡിയോക്കെതിരെയാണ് പുതിയ കേസെടുത്തിരുക്കുന്നത്. സൈബർ പൊലീസാണ് വിജയ് പി നായർക്കെതിരെ കേസെടുത്തത്.

അതേസമയം, വിജയ് പി നായരെ മർദ്ദിച്ചവർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തി. നിയമം കയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. യൂട്യൂബർക്കും ശിക്ഷ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച്  സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കമ്മീഷൻ ജുഡിഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. 

Also Read: വിജയ് പി നായരെ മർദ്ദിച്ചവർക്ക് എതിരെയും നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; പൊലീസിന് നിർദ്ദേശം നൽകി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും