സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും നിയമന വിവാദം; സി ഡിറ്റ് ഡയറക്ടര്‍ക്കെതിരെ പരാതി

By Web TeamFirst Published Jan 24, 2020, 11:10 PM IST
Highlights

രജിസ്ട്രാറായിരുന്നപ്പോൾ ജയരാജൻ ഡയറക്ടറുടെ യോഗ്യതയിൽ മാറ്റം വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നതാണ്. സ്വന്തം യോഗ്യതകൾക്കനുസരിച്ച് ഡയറക്റുടെ യോഗ്യത നിശ്ചയിച്ച് ഗവേണിംഗ് ബോർഡിൽ അവതരിപ്പിച്ച് അംഗീകരിപ്പിച്ചുവെന്നായിരുന്നുവെന്നാണ് ആരോപണം. 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി വീണ്ടും ഒരു നിയമന വിവാദം. പുതിയ സി-ഡിറ്റ് ഡയറക്ടറുടെ നിയമനമാണ് വിവാദത്തിലായിരിക്കുന്നത്. മുൻ എം പി ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജനെയാണ് സി-ഡിറ്റ് ഡയറക്ടറാക്കി നിയമച്ചിരിക്കുന്നത്. പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്. ഭരണാനുകൂല സംഘടനയുടെ എതിർപ്പ് മറികടന്നാണ് നിയമനം. നേരത്തെ സി-ഡിറ്റ് രജിസ്ട്രാറായിരുന്നു ജയരാജൻ, ഈ നിയമനവും വിവാദമായിരുന്നു. 

രജിസ്ട്രാറായിരുന്നപ്പോൾ ജയരാജൻ ഡയറക്ടറുടെ യോഗ്യതയിൽ മാറ്റം വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നതാണ്. സ്വന്തം യോഗ്യതകൾക്കനുസരിച്ച് ഡയറക്റുടെ യോഗ്യത നിശ്ചയിച്ച് ഗവേണിംഗ് ബോർഡിൽ അവതരിപ്പിച്ച് അംഗീകരിപ്പിച്ചുവെന്നായിരുന്നുവെന്നാണ് ആരോപണം. 

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ 2016 ജൂണ്‍ ഒന്നിനാണ് സിഡിറ്റിന്‍റെ രജിസ്ട്രാര്‍ ആയി ടിഎൻ സീമയുടെ ഭർത്താവ് ജി ജയരാജനെ നിയമിച്ചത്. ഫെബ്രുവരി 28ന് ജയരാജൻ സര്‍വീസില്‍ നിന്ന് വിരമിച്ചുവെങ്കിലും ഇതിനു പിന്നാലെയാണ് ജയരാജന് പുനര്‍ നിയമനം നല്‍കി മാര്‍ച്ച് ഒന്നിന് സര്‍ക്കാർ ഉത്തരവിറക്കി. മൂന്നു മാസത്തേക്കോ പുതിയ രജിസ്ട്രാര്‍ വരുന്നതു വരേയോ ജയരാജന് തുടരാമെന്നായിരുന്നു വ്യവസ്ഥ . ജയരാജൻറെ തന്നെ അപേക്ഷയിലായിരുന്നു ഈ പുനര്‍ നിയമനം. ഇതും വിവാദമായിരുന്നു. 

click me!