രാജ്യത്ത് പുതിയ 43,071 കൊവിഡ് കേസുകള്‍; 955 മരണം, ടിപിആര്‍ 2.34 %

By Web TeamFirst Published Jul 4, 2021, 10:13 AM IST
Highlights

ഇതിനിടെ  കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.34 ശതമാനമാണ്. അതേസമയം രാജ്യത്ത് വാക്സിനേഷൻ 35 കോടി ഡോസ് കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ  57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.

ഇതിനിടെ  കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. എന്നാൽ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രമാകാൻ സാധ്യത ഇല്ലെന്ന്  ഐഐടി കൾ  നടത്തിയ പഠനത്തിൽ കണ്ടെത്തി. മൂന്നാം തരംഗമുണ്ടായാൽ പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികൾ  ഉണ്ടാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
 

click me!