അൻവറിനെ അനുകൂലിച്ച് നിലമ്പൂരിൽ ഫ്ലക്സ്; 'പടവാളും പരിചയുമായി ഒറ്റക്ക് നേരിടാൻ ഇറങ്ങിയ ധീരയോദ്ധാവേ, തനിച്ചല്ല'

Published : Sep 28, 2024, 01:22 PM IST
അൻവറിനെ അനുകൂലിച്ച് നിലമ്പൂരിൽ ഫ്ലക്സ്; 'പടവാളും പരിചയുമായി ഒറ്റക്ക് നേരിടാൻ ഇറങ്ങിയ ധീരയോദ്ധാവേ, തനിച്ചല്ല'

Synopsis

''അനേകം മനസ്സും ശരീരവും നിങ്ങളുടെ കൂടെയുണ്ട്. അരിഞ്ഞ് തള്ളാൻ വരുന്നവരുടെ മുന്നിൽ ഒരു വൻമതിൽ തീർക്കാൻ ഞങ്ങൾ ഉണ്ട്''.

മലപ്പുറം : സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രംഗത്തെത്തിയ ഇടത് സ്വതന്ത്ര എംഎൽഎ പി.വി.അൻവറിനെ അനുകൂലിച്ച് നിലമ്പൂരിൽ ഫ്ലക്സ് ബോർഡ്. എംഎൽഎക്ക് പിന്തുണ പ്രഖ്യാപിച്ച് ടാക്സി, ഓട്ടോറിക്ഷ, ആംബുലൻസ് ഡ്രൈവർമാരാണ് ബോർഡ് വച്ചത്.

''കേരളത്തിൽ രാജഭരണം തുടങ്ങിയിട്ട് 8 വർഷം കഴിഞ്ഞു. രാജാവും ബന്ധുക്കളും പ്രജകളുടെ പിച്ചചട്ടിയിൽ കയ്യിട്ടു വാരി സ്വന്തം കീശ നിറക്കുമ്പോൾ പടവാളും പരിചയും എടുത്ത് ഒറ്റക്ക് നേരിടാൻ ഇറങ്ങിയ ധീരയോദ്ധാവേ അങ്ങ് തനിച്ചല്ല. അനേകം മനസ്സും ശരീരവും നിങ്ങളുടെ കൂടെയുണ്ട്. അരിഞ്ഞ് തള്ളാൻ വരുന്നവരുടെ മുന്നിൽ ഒരു വൻമതിൽ തീർക്കാൻ ഞങ്ങൾ ഉണ്ട്. അൻവർ നിങ്ങൾ ധീരതയോടെ മുന്നോട്ട് പോകൂ. ഭീരുക്കൾ പലതവണ മരിക്കും... ധീരനു മരണം ഒറ്റത്തവണ മാത്രം.." എന്നാണ് ഫ്ലക്സ് ബോർഡിൽ പറയുന്നത്. 

നേരത്തെ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ പരസ്യപ്രതിഷേധവും ആരോപണങ്ങളുമുയർത്തിയ അൻവറിനെതിരെ സിപിഎം പ്രതിഷേധ മാർച്ചും കോലം കത്തിക്കലുമടക്കം നടത്തിയിരുന്നു. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനർ ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു ഇന്നലെ വരെ ചേര്‍ത്തുപിടിച്ച ഇടത് എംഎൽഎക്കെതിരെ നിലമ്പൂരിൽ പ്രതിഷേധ പ്രകടനം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിന് പിന്നാലെ പിവി അൻവറിന്റെ കോലവും കത്തിച്ചു. ''ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും'' എന്നതടക്കം കടുത്ത ഭാഷയിലാണ് പ്രകടനത്തിൽ മുദ്രാവാക്യങ്ങൾ ഉയര്‍ന്നത്. 

മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിസി ജോര്‍ജ് ; പിവി അൻവറിനെതിരെയും രൂക്ഷ വിമര്‍ശനം, 'സിബിഐ അന്വേഷണം വേണം'

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി