
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കുള്ള കൊവിഡ് മാർഗനിർദേശങ്ങളിൽ മാറ്റം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സർക്കാർ ജീവനക്കാർക്ക് ചികിത്സാ കാലയളവ് കാഷ്വൽ ലീവ് ആയി കണക്കാക്കും. തദ്ദേശ വകുപ്പിൻ്റെയോ ആരോഗ്യ വകുപ്പിൻ്റെയോ സാക്ഷ്യപത്രം ഹാജരാക്കണം.
കൊവിഡ് ബാധിച്ച സർക്കാർ ജീവനക്കാർ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റിൽ നെഗറ്റീവായാൽ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കണം. നിലവിൽ കൊവിഡ് ബാധിച്ചവർ പത്താം ദിവസമാണ് നെഗറ്റീവ് ആയി എന്ന് കണക്കാക്കുന്നത്. നെഗറ്റീവായോ എന്നറിയാൻ പരിശോധനയും ഒഴിവാക്കിയിരുന്നു. മാത്രവുമല്ല നെഗറ്റീവായശേഷം ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധനയും ഉണ്ട്.
മൂന്ന് മാസത്തിൽ കൊവിഡ് ഭേദമായവരായ സർക്കാർ ജീവനക്കാർ ആണെങ്കിൽ രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ ക്വാറൻ്റിൻ വേണ്ടെന്നും പുതിയ ഉത്തരവ് പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam