ശരണാലയമല്ലിത്, സന്തോഷാലയം! മാറിത്തുടങ്ങുന്ന വൃദ്ധസദനങ്ങളുടെ കാഴ്ചകളിലേക്ക്...

Published : Jun 26, 2023, 06:06 PM ISTUpdated : Jun 26, 2023, 06:07 PM IST
ശരണാലയമല്ലിത്, സന്തോഷാലയം! മാറിത്തുടങ്ങുന്ന വൃദ്ധസദനങ്ങളുടെ  കാഴ്ചകളിലേക്ക്...

Synopsis

സമപ്രായക്കാർക്കൊപ്പം ആഘോഷപൂർവ്വം സമയം ചെലവഴിക്കാനുള്ള ഇടമെന്നതിലേക്ക്  കേരളത്തിലെ വൃദ്ധസദനങ്ങൾ മാറിത്തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം: വൃദ്ധസദനങ്ങൾ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരുടെ ശരണാലയമെന്നാണ്. എന്നാൽ സങ്കടക്കഥകൾ മാത്രം പറയാനുള്ളവരുടെ നാല് ചുവരുകളല്ല പുതിയ കാലത്തെ വൃദ്ധസദനങ്ങൾ. സമപ്രായക്കാർക്കൊപ്പം ആഘോഷപൂർവ്വം സമയം ചെലവഴിക്കാനുള്ള ഇടമെന്നതിലേക്ക്  കേരളത്തിലെ വൃദ്ധസദനങ്ങൾ മാറിത്തുടങ്ങിയിട്ടുണ്ട്.

താമസിക്കാൻ ഒപ്പം മക്കളില്ലെങ്കിൽ അതേക്കുറിച്ചോർത്ത് വിശ്രമ ജീവിതം വെറുതെ കളയാൻ ആഗ്രഹിക്കാത്ത രണ്ടുപേരാണിത്. വലിയ വീട്ടിലെ നിശബ്ദത ഭാരമായപ്പോൾ വൃദ്ധസദനത്തിലേക്ക് സ്വയം എത്തിച്ചേർന്നവർ. അല്ലെങ്കിൽ സ്വയം സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പറിച്ചു നടീലാണ് ഇവർക്കിത്. ഇത്തരമൊരു സ്വാതന്ത്ര്യത്തെക്കുറിച്ച് സമീപകാലംവരെ സ്വപ്നം കാണാൻപോലും നമ്മുടെ സമൂഹത്തിനാകുമായിരുന്നില്ല.

മക്കൾ ശത്രുക്കളായത് കൊണ്ടല്ല. അല്ലെങ്കിൽ ഉപേക്ഷിച്ചതുകൊണ്ടുമല്ല ആളുകൾ വൃദ്ധസദനങ്ങളിലെത്തുന്നത്. വാർദ്ധക്യത്തിലെ രണ്ടാം യൗവ്വനത്തെ സർഗാത്മകമായി ആസ്വദിക്കുകയാണിവർ. ഇനിയുള്ള കാലത്ത് സമ്പാദ്യത്തിന്‍റെ ലക്ഷ്യം ഇത്കൂടി കണ്ടുകൊണ്ടാകണമെന്ന് ഇവർ പറയുന്നു. വില്ല, ഫ്ലാറ്റ് പോലുള്ള കമ്യൂണിറ്റി ഭവനങ്ങളെപ്പോലെ മറ്റൊരു കൂട്ട് ജീവിതമാണിവിടെയുള്ളത്.

സമയപ്രായക്കാരുടെ കൂടെ സമയം ചെലവഴിക്കാം. ജോലി ആവശ്യത്തിന് മക്കൾക്ക് വീട് വിട്ട് പോകേണ്ടിവന്നാൽ മാതാപിതാക്കളെ സുരക്ഷിതമായി പാർപ്പിക്കാവുന്ന ഇടംകൂടിയാണിത്. മക്കൾ തിരിച്ചെത്തിയാൽ അവർക്കൊപ്പം അവധി ആഘോഷിക്കാൻ പോകാം. രണ്ട് പതിറ്റാണ്ട് മുൻപ് കണ്ണൂരിൽ വിശ്രാന്തി എന്ന പേരിൽ ഈ ആശയം മുന്നോട്ട് വെച്ചവരിൽ ഒരാൾ മുൻ ഡിജിപി കെജെ ജോസഫ് ആയിരുന്നു. വേഗത്തിൽ പറക്കാനാഗ്രഹിക്കുന്ന പുതു തലമുറയ്ക്ക് ഈ വൃദ്ധർ വിലങ്ങ് തടിയാകുന്നില്ല. ഒപ്പം നഷ്ടമാകാത്ത യൗവ്വനത്തെ തിരികെ പിടിച്ച് സ്വസ്ഥമായ ജീവിതമാണിവിടെ.

സ്റ്റേഷനിൽ നേരത്തെ എത്തി, ട്രെയിനും വന്നു, പക്ഷെ യാത്രക്കാർക്ക് ട്രെയിൻ മിസായി; പണിയായത് റെയിൽവേയുടെ മറവി!

വളര്‍ത്തു പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ ഏഴര ലക്ഷത്തിലധികം രൂപയുടെ ശസ്ത്രക്രിയ നടത്തി പ്രവാസി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത് തീവ്രവാദ ശക്തികളുമായി, എൻഡിഎക്ക് ശക്തമായ മുന്നേറ്റമുണ്ടാകും; കെ സുരേന്ദ്രൻ
ആദ്യ രണ്ട് മണിക്കൂറിൽ 8.82 % പോളിംഗ്; രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര