യൂണിവേഴ്സിറ്റി കോളേജിനെതിരായ പരാതികൾ അന്വേഷിക്കാൻ സ്വതന്ത്ര ജനകീയ ജൂഡിഷ്യൽ അന്വേഷണ കമ്മീഷൻ

By Web TeamFirst Published May 20, 2019, 11:40 PM IST
Highlights

യൂണിവേഴ്സിറ്റി കോളേജിനെതിരായ പരാതികൾ അന്വേഷിക്കാൻ സ്വതന്ത്ര ജനകീയ ജൂഡിഷ്യൽ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനെതിരായ പരാതികൾ അന്വേഷിക്കാൻ സ്വതന്ത്ര ജനകീയ ജൂഡിഷ്യൽ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു. സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാന്പയിൻ കമ്മിറ്റിയാണ് കമ്മീഷൻ രൂപീകരിച്ചത്. എസ്എഫ്ഐ പ്രവർത്തകരുടെ പീ‍ഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ നിരവധി പരാതികളാണ് കോളേജിനെതിരെ ഉയർന്നുവന്നത്.

ഭീഷണി ഭയന്ന് പലരും കോളേജിനെതിരെ പരസ്യമായി പരാതി പറയാൻ മടിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതി മുൻ ജ‍ഡ്ജി ചെയർമാനായ സ്വതന്ത്ര ജനകീയ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ജസ്റ്റിസ് പി.കെ.ഷംഷുദ്ദീൻ ആണ് കമ്മീഷൻ ചെയർമാൻ. ഇമെയിൽ വഴിയും വാട്സ്ആപ്പ് വഴിയും പരാതിക്കാർക്ക് മൊഴിനൽകാം. രണ്ട് മാസത്തിനുള്ള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. തെളിവുകള്‍ 
 enquirycommissionunicollege@gmail.com ഈമെയില്‍ വഴിയോ 9447102040 നമ്പറിലോ സമര്‍പ്പിക്കാം.

click me!