പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം, കൂടുതൽ സാധ്യത അനിൽകാന്തിന്, കാലയളവിലെ തർക്കം തീർക്കാൻ നിയമോപദേശംതേടി സർക്കാർ

By Web TeamFirst Published Jun 30, 2021, 7:03 AM IST
Highlights

സംസ്ഥാന പൊലീസ് മേധാവിയുടെ കാലയളവ് സംബന്ധിച്ച് പൊതുഭരണവകുപ്പ് നിയമ സെക്രട്ടറിയോട് നിയമോപദേശം തേടി. കാലയളവ് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് ബാധകമാക്കി ഉത്തരവിറക്കണമെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. 

തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. യുപിഎസ്.സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത് സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നീ  പേരുകളാണ്. ഇതിൽ റോഡ് സേഫ്റ്റി കമ്മീഷണറായ അനിൽകാന്തിനാണ് സാധ്യത കൂടുതൽ. മൂന്നംഗ പട്ടികയിൽ സീനിയർ സുധേഷ്കുമാറാണെങ്കിലും ദാസ്യപ്പണി വിവാദമാണ് തിരിച്ചടിയാകുന്നത്. 

പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വർഷം പൂർത്തിയാക്കാൻ അനുമതി നൽകണമെന്നാണ് സുപ്രീം കോടതി വിധി. മൂന്നുപേരിൽ സന്ധ്യക്ക് മാത്രമാണ് രണ്ടു വർഷം കാലാവധിയുള്ളത്. അനിൽകാന്തിന് അടുത്ത ജനുവരിമാത്രമാണ് കലാവധിയുള്ളത്. പക്ഷെ നിയമനം ലഭിച്ചാൽ രണ്ട് വർഷം തുടരാം. സ്ഥാനമൊഴിയുന്ന പൊലീസ് മേധാവി ലോോക്നാഥ് ബെഹ്റക്ക് രാവിലെ എട്ടിന് സേനാ അംഗങ്ങൾ യാത്രയയ്പ്പ് നൽകും. വൈകീട്ടാണ് പുതിയ പൊലീസ് മേധാവി ചുമതലയേൽക്കുന്നത്.

അതിനിടെ സംസ്ഥാന പൊലീസ് മേധാവിയുടെ കാലയളവ് സംബന്ധിച്ച് പൊതുഭരണവകുപ്പ് നിയമ സെക്രട്ടറിയോട് നിയമോപദേശം തേടി. കാലയളവ് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് ബാധകമാക്കി ഉത്തരവിറക്കണമെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. 
പൊലിസ് മേധാവിക്ക് 2 വർഷം കാലയളവ് ബാധകമാക്കണമെന്ന് ആവശ്യം. പൊലീസ് മേധാവിക്ക് രണ്ട് വർഷം നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. 

click me!