
കൊച്ചി : പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍ മാര്‍പാപ്പക്ക് കേരളവുമായുള്ളത് ഊഷ്മള ബന്ധം.
അഗസ്തീനിയന്‍ സഭയുടെ ജനറലെന്ന നിലയില്‍ 2004ലും 2006ലും കേരളം സന്ദര്‍ശിച്ച അദ്ദേഹം കൊച്ചിയിലും വയനാട്ടിലും തങ്ങിയിട്ടുണ്ട്. ലൂയി പതിനാറാമനെ സ്വീകരിച്ചതും അനുഗ്രഹം ലഭിച്ചതുമെല്ലാം ഓര്‍ക്കുകയാണ്
അഗസ്തീനിയന്‍ സഭയിലെ വൈദികര്‍.
2004, 2006ലുമായിരുന്നു റോബര്‍ട്ട് ഫ്രാന്‍സിസിന്‍റെ വരവ്, സ്പാനിഷ് ഭാഷ കൈകാര്യം ചെയ്യാന്‍ വശമുണ്ടായിരുന്ന ഫാദര്‍ ജേക്കബ് മുല്ലശ്ശേരിയാണ് റോബര്‍ട്ട് ഫ്രാന്‍സിസിനെ വരവേറ്റത്. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മരിയാപുരത്തും, ഇടക്കൊച്ചിയിലുമുള്ള അഗസ്തീനിയന്‍ ഭവനങ്ങളില്‍ ഒരാഴ്തയോളം തങ്ങി. 2004 ഏപ്രില്‍ 22-ന്, കലൂരിലെ കതൃക്കടവിലെ സെന്‍റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ അന്നത്തെ ആര്‍ച്ച് ബിഷപ്പ് ഡാനിയല്‍ അച്ചാരുപറമ്പിലിനൊപ്പം ആറ് അഗസതീനിയന്‍ ഡീക്കന്‍മാര്‍ക്ക് പൗരോഹിത്യം നല്‍കി. അന്നത്തെ ദിവ്യബലിയിലും പുതിയ പാപ്പ സഹകാർമികനായി. അഗസ്തീനിയന്‍ സന്യാസസഭയുടെ ഏഷ്യ പസഫിക്ക് യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം 2006ല്‍ വീണ്ടും കേരളത്തിലെത്തിയത്. ഇന്നും വത്തിക്കാനില്‍ വൈദികരെത്തുമ്പോള്‍ അദ്ദേഹം കേരളത്തെ കുറിച്ച് തിരക്കാറുണ്ടെന്ന് വൈദികർ ഓർമ്മിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam