
ഷൊര്‍ണൂര്‍: മലബാറിലെ യാത്രക്കാര്‍ക്ക് തിരിച്ചടിയായി വീണ്ടും റെയില്‍വേയുടെ പരിഷ്കാരം. ഏപ്രില്‍ ഒന്നു മുതല്‍ 14 തീവണ്ടികള്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്താതെ വഴി തിരിച്ചു വിടാനാണ് റെയില്‍വേയുടെ തീരുമാനം. സമയനഷ്ടം ചൂണ്ടിക്കാണിച്ചാണ് ഇതെങ്കിലും തീവണ്ടികളുടെ യാത്രാസമയം റെയില്‍വേ കുറച്ചിട്ടില്ല.
ഷൊറണൂരില്‍ നിന്ന് തമിഴ്നാട് വഴി മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അന്‍പത്തി മൂന്ന് പ്രതിവാര സര്‍വ്വീസുകളാണ് റെയില്‍വേ നടത്തുന്നത്.ഇതില്‍ ഇരുപത്തൊന്ന് സര്‍വ്വീസുകള്‍ നിലവില്‍ ഷൊഷണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയാണ്.
ഏപ്രില്‍ ഒന്നുമുതല്‍ 14 സര്‍വ്വീസുകള്‍ ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ എത്തില്ല. പകരം വള്ളത്തോള്‍ നഗര്‍, ഒറ്റപ്പാലം വഴി ഇവ തിരിച്ചു വിടും. യാത്രക്കാര്‍ക്ക് ഏറെ സൗകര്യമായ ബൊക്കാറ എക്സ്പ്രസും ഏപ്രില്‍ ഒന്നു മുതല്‍ ഷൊര്‍ണ്ണൂരിലെത്തില്ല. മലബാറിലെ യാത്രക്കാര്‍ ചെന്നൈയിലേക്ക് ഉള്‍പ്പെടെ പകല്‍ ആശ്രയിക്കുന്ന പ്രധാന തീവണ്ടിയാണ് ബൊക്കാറോ എക്സ്പ്രസ്സ്.
മലബാറിലെ യാത്രക്കാര്‍ക്കാണ് ഈ പരിഷ്കാരം മൂലം ഏറെ ദുരിതം. ഫലത്തില്‍ മലബാറിന് പത്ത് തീവണ്ടികള്‍ നഷ്ടമാവും. സമയ നഷ്ടമാണ് റെയില്‍വേ കാരണമായി പറയുന്നത്. കൂടാതെ സിഗ്നല്‍ സംവിധാനത്തിലെ പരിമിതികളും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. പുതിയ പരിഷ്കാരത്തോടെ ഈ തീവണ്ടികളിലെ ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ വള്ളത്തോള്‍ നഗറിലോ ഒറ്റപ്പാലത്തോ പോകണം. ഇത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുകള്‍ യാത്രക്കാര്‍ക്ക് ഉണ്ടാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam