
തിരുവനന്തപുരം : സംസ്ഥാനത്ത് സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉള്‍പ്പെടുത്തുന്ന യൂണിറ്റുകളുടെ പ്രഖ്യാപനം ജൂലൈ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കവടിയാർ സാല്‍വേഷന്‍ ആര്‍മി സ്കൂളില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ചടങ്ങിൽ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളെ തൂഫാന്‍ വാരിയേഴ്സായും പോല്‍-ബ്ലഡ് അംബാസഡേഴ്സായും സൈബര്‍ വാരിയേഴ്സായും അദ്ദേഹം പ്രഖ്യാപിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള 'ഐ ക്യാന്' പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും എസ്.പി.സിയുടെ വാര്‍ത്താ ജാലകം പതിപ്പിന്‍റെ പ്രകാശനവും ആഭ്യന്തര മന്ത്രി നിര്‍വ്വഹിക്കും. സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ സമഗ്രവും ഏകീകൃതവുമായ വിവരങ്ങള്‍ അടങ്ങിയ വെബ് പോര്‍ട്ടലിന്‍റെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍വ്വഹിക്കും.
ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍, ഐ.ജിപിയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസറുമായ എസ് അജീത ബീഗം, സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ പ്രിന്‍സിപ്പല്‍ മീര എം. എസ്, മാനേജര്‍ കേണല്‍ പ്രകാശ് ചന്ദ്ര പ്രധാന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. എം. എന്‍ മേനോന്‍, ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള ഐ.എം.എ കമ്മറ്റിയുടെ സംസ്ഥാന ചെയര്‍മാന്‍ ഡോ. പ്രശാന്ത് സി. വി, സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ പി.ടി.എ മെമ്പര്‍ ഫസീല കൈപ്പാടി, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സംബന്ധിക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam