നാല് കാലുകളും ബന്ധിച്ചു; അരിക്കൊമ്പനെ ലോറിയിൽ കയറ്റി, ഇനി വെള്ളിമലയിലേക്ക്? ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്

Published : Jun 05, 2023, 06:43 AM ISTUpdated : Jun 05, 2023, 11:00 AM IST
നാല് കാലുകളും ബന്ധിച്ചു; അരിക്കൊമ്പനെ ലോറിയിൽ കയറ്റി, ഇനി വെള്ളിമലയിലേക്ക്? ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്

Synopsis

ആനയ്ക്ക് രണ്ട് തവണ മയക്കുവെടിവെച്ചു. അതിന് ശേഷം ബൂസ്റ്റർ ഡോസും നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉയോഗിച്ച് ബന്ധിച്ചത്.

കമ്പം : കാടിറങ്ങിയെത്തിയതോടെ, തമിഴ്നാട് സർക്കാർ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് മാറ്റി. വെള്ളിമലയിലേക്കാണ് ആനയെ മാറ്റുന്നത്. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. ആനയ്ക്ക് തമിഴ്നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിവെച്ചു. അതിന് ശേഷം ബൂസ്റ്റർ ഡോസും നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉയോഗിച്ച് ബന്ധിച്ചത്. അസാമാന്യവലിപ്പമുള്ള ആന ഉണരാൻ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയത്. ആനയെ ലോറിയിൽ കയറ്റിയ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

പുലർച്ചെ പന്ത്രണ്ടരയോടെയാണ് ആനയെ മയക്കുവെടിവെച്ചത്. വനാതിർത്തിയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിലായിരുന്നു പുലർച്ചെ ആനയുണ്ടായിരുന്നത്. എവിടേക്കാകും ആനയെ മാറ്റുകയെന്നത് തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നില്ല. വെള്ളിമലയിലേക്കാകും ആനയെ മാറ്റുകയെന്നാണ് നിലവിലെ സൂചന. ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ തുമ്പികൈയിലേറ്റ മുറിവ് ഗുരുതരമാണോയെന്ന് പരിശോധിക്കും. ഏതെങ്കിലും രീതിയിൽ ചികിത്സ നൽകേണ്ടതുണ്ടോയെന്നും പരിശോധിച്ച് തീരുമാനിക്കും. ഇതെല്ലാം തീരുമാനിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകിയ ശേഷമാകും ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിവിടുക. 

അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു, തമിഴ്നാട് സർക്കാർ നടപടി ആന ജനവാസമേഖലയിൽ ഇറങ്ങിയതോടെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 


 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം