കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ പതിനേഴുകാരി; പോക്സോ കേസെടുത്തു

Web Desk   | Asianet News
Published : Sep 01, 2021, 01:00 PM ISTUpdated : Sep 01, 2021, 01:32 PM IST
കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ പതിനേഴുകാരി; പോക്സോ കേസെടുത്തു

Synopsis

കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പെൺകുട്ടി അമ്മയ്ക്കൊപ്പം സ്കാനിങ്ങിനായി ആശുപത്രിയിൽ എത്തിയത്. 

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു

കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം പ്രായമെത്തിയ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹമാണ് ഇത്. ഇന്ന് രാവിലെയാണ് പെൺകുട്ടി അമ്മയ്ക്കൊപ്പം സ്കാനിങ്ങിനായി ആശുപത്രിയിൽ എത്തിയത്. തുടർന്ന് ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. പ്രസവിച്ച പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം