'ഇത് ഭരണകൂടത്തിന്റ അമിതാധികാര പ്രയോഗം'; അന്വേഷണവുമായി സഹകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്

Published : Mar 05, 2023, 09:06 PM ISTUpdated : Mar 05, 2023, 09:13 PM IST
'ഇത് ഭരണകൂടത്തിന്റ അമിതാധികാര പ്രയോഗം'; അന്വേഷണവുമായി സഹകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്

Synopsis

ഇത് ഭരണകൂടത്തിന്‍റെ അമിതാധികാര പ്രയോഗം മാധ്യമ സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തിരുവനന്തപുരം: ലഹരി മാഫിയയെ കുറിച്ചുള്ള പരമ്പരയിലെ വാർത്തക്കെതിരെ എടുത്ത കേസില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്. ലഹരി മാഫിയക്കെതിരായ പോരാട്ടം നാടിന്‍റെ താത്പര്യമാണ്. ഇത് ഭരണകൂടത്തിന്‍റെ അമിതാധികാര പ്രയോഗമാണെന്നും മാധ്യമ സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഭരണകക്ഷി എംഎല്‍എയുടെ പരാതിയിലെ തുടർ നടപടി മിന്നൽ വേഗത്തിലായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. അന്വേഷണം തുടങ്ങും മുൻപ് ഓഫീസിന് നേരെ അതിക്രമം ഉണ്ടായി. ഇതെല്ലാം ജനാധിപത്യ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന നിലപാടാണ് ഉള്ളതെന്നും ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കി. സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിർഭയം നിരന്തരം തുടരുമെന്നും സിന്ധു സൂര്യകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താക്കുറിപ്പിന്‍റെ പൂര്‍ണ രൂപം:

നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും ഏഷ്യാനെറ്റ് ന്യൂസ് സഹകരിക്കും. നാട്ടിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പരന്പരയിലെ സ്റ്റോറിക്കെതിരെയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്ഐആറിൽ പറയുന്നത്.

ലഹരിമാഫിയക്കെതിരായ പോരാട്ടം നാടിന്റെ താൽപര്യമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം, മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ്. ഒരു ഭരണകക്ഷി എംഎൽഎയുടെ പരാതിയിൻമേലുള്ള തുടർനടപടികളുടെ മിന്നൽവേഗം എടുത്തുപറയേണ്ടതാണ്. അന്വേഷണം പോലും തുടങ്ങുന്നതിന് മുന്പ് ഓഫീസിനകത്ത് കയറി ഗുണ്ടായിസം നടത്തുന്നതും ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ലെന്ന നിലപാട് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കുന്നു.

സ്വതന്ത്ര്യമായ മാധ്യമപ്രവർത്തനം ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിർഭയം നിരന്തരം തുടരും.

സിന്ധു സൂര്യകുമാർ

ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റ‍ർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ മലയാളത്തിന്‍റെ അഭിമാന താരം; മുഖ്യന്ത്രിക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി
വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചു