Published : Aug 24, 2023, 01:19 PM ISTUpdated : Aug 24, 2023, 01:55 PM IST

Malayalam News Live: രാജ്യത്തിന് അഭിമാനം; ചന്ദ്രോപരിതലത്തിൽ അശോകസ്തംഭ മുദ്ര

Summary

ചന്ദ്രയാൻ മൂന്ന് ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷൻ ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം.

Malayalam News Live: രാജ്യത്തിന് അഭിമാനം; ചന്ദ്രോപരിതലത്തിൽ അശോകസ്തംഭ മുദ്ര

01:21 PM (IST) Aug 24

ഡിവൈഎഫ്ഐ നേതാവിന് പെറ്റിയടിച്ച എസ്ഐക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം പേട്ടയിൽ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണവും. സ്റ്റേഷൻ ചുമതലയിൽ നിന്നും മാറ്റിയതിന് പിന്നാലെയാണ് എസ്ഐ അഭിലാഷിനെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്. Read More

01:20 PM (IST) Aug 24

ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് ഇതുവരെ റേഷൻ കടകളിലേക്ക് എത്തിയില്ല. മിൽമ ഉത്പന്നത്തിനാണ് ക്ഷാമമെന്ന് ഭക്ഷ്യ വകുപ്പ് പറയുന്നു. Read More

01:20 PM (IST) Aug 24

പ്രഗ്നാനന്ദയുടെ കിരീടധാരണം കാത്ത് ഇന്ത്യ

ചെസ് ലോകകപ്പ് ചാന്പ്യനെ ഇന്നറിയാം. ഇന്ത്യയുടെ പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും ടൈ ബ്രേക്കറിൽ ഏറ്റുമുട്ടും. വൈകിട്ട് മൂന്നരയ്ക്കാണ് ടൈ ബ്രേക്കർ തുടങ്ങുക. ഫൈനലിലെ രണ്ട് മത്സരവും സമനിലയിൽ അവസാനിച്ചതോടെയാണ് ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്.

01:19 PM (IST) Aug 24

ചന്ദ്രോപരിതലത്തിൽ അശോകസ്തംഭ മുദ്ര

ചന്ദ്രയാൻ മൂന്ന് ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷൻ ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം.