ഇനി വരാൻ പോകുന്ന ഭരണം കോണ്‍ഗ്രസിന്‍റേത്, പട്ടിക പുറത്തിറങ്ങിയാലും നിലപാടിൽ മാറ്റമില്ലെന്ന് സുധാകരൻ; നാട്ടിലേക്ക് തിരിച്ചു

Published : Mar 19, 2026, 09:37 PM ISTUpdated : Mar 19, 2026, 09:40 PM IST
K Sudhakaran

Synopsis

ഇനി വരാൻ പോകുന്ന ഭരണം കോണ്‍ഗ്രസിന്‍റേതാണെന്നും അതിന്‍റെ ആഴവും പരപ്പും നിങ്ങള്‍ മനസിലാക്കിയിട്ടില്ലെന്നും കെ സുധാകരൻ. ദില്ലി വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ. പട്ടിക പുറത്തിറങ്ങിയാലും നിലപാടിൽ മാറ്റമില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ദില്ലി: ഇനി വരാൻ പോകുന്ന ഭരണം കോണ്‍ഗ്രസിന്‍റേതാണെന്നും അതിന്‍റെ ആഴവും പരപ്പും നിങ്ങള്‍ മനസിലാക്കിയിട്ടില്ലെന്നും കെ സുധാകരൻ. ദില്ലി വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ. ദില്ലയിൽ വെച്ച് സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയിൽ തുടരുമെന്നും വ്യക്തമാക്കിയശേഷമാണ് വിമാനത്താവളത്തിലെത്തിയപ്പോള്‍ വീണ്ടും സുധാകരൻ തന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് എല്ലാ സ്ഥലത്തും താനെത്തുമെന്നും പ്രവര്‍ത്തകരോട് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് പറയാനുള്ളതെന്നും കെ സുധാകരൻ പറഞ്ഞു. ഇനി ഞങ്ങളാണ് ഭരിക്കാൻ പോകുന്നത്. താൻ പാര്‍ട്ടിക്കാരൻ ആയി തന്നെ തുടരും. പ്രചാരണത്തിൽ സജീവമാകും. പട്ടിക പുറത്തിറങ്ങിയാലും നിലപാടിൽ മാറ്റമില്ലെന്നും കെ സുധാകരൻ പറഞ്ഞു.

പാർട്ടിയെ വെല്ലുവിളിച്ച് കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കില്ലെന്നാണ് നേരത്തെ കെ സുധാകരൻ വ്യക്തമാക്കിയത്. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കുവെന്നുമാണ് സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണയ്ക്കുന്നവർ എല്ലായിടത്തുമുണ്ട്. അത് പാർട്ടിയെ ശക്തിപ്പെടുത്താനാണ് വെല്ലുവിളിക്കാൻ അല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ സുധാകരനെ വിളിച്ച് അനുനയിപ്പിച്ചു എന്നാണ് വിവരം. എംപിമാരിൽ ഒരാൾക്ക് ഇളവ് നല്‍കിയാൽ കൂടുതൽ പേർക്ക് നല്‍ണ്ടി വരുമെന്നാണ് ഖർഗെ സുധാകരനെ അറിയിച്ചത്. 

കണ്ണൂരിൽ മത്സരിക്കണമെന്ന കടുത്ത നിലപാടായിരുന്നു കെ സുധാകരൻ ഇതുവരെ തുടര്‍ന്നിരുന്നത്. സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കാൻ ഹൈക്കമാന്‍ഡിന് സമ്മര്‍ദം ശക്തമായിരുന്നു. സ്വതന്ത്രനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സുധാകരന് സീറ്റ് നൽകിയേക്കുമെന്ന വിവരവും ഇന്ന് ഉച്ചയോടെ പുറത്തുവന്നിരുന്നു. എന്നാൽ, രാത്രിയോടെ സുധാകരന് മാത്രമായി ഇളവ് നൽകേണ്ടതില്ലെന്ന നിലപാടിൽ ഹൈക്കമാന്‍ഡ് ഉറച്ചു നിൽക്കുകയായിരുന്നു. ഇതിനിടെയാണ് സുധാകരനെ ഖര്‍ഗെ വിളിച്ച് അനുനയിപ്പിച്ചതെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെറിയ പെരുന്നാല്‍ സമയത്ത് പ്രവാസി മലയാളികളുടെ യാത്ര ദുരിതത്തിൽ; കൂടുതൽ ഗള്‍ഫ് വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
തെരഞ്ഞെടുപ്പിന് കേരളത്തിൽ തുള്ളി മദ്യം കിട്ടില്ല! 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചു, വോട്ടെണ്ണൽ ദിനത്തിലും മദ്യനിരോധനം