
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വാഹന അപകടത്തിൽ മൂന്നു വയസ്സുകാരന് ദാരുണ അന്ത്യം. രാവിലെ അപ്പൂപ്പനൊപ്പം ബൈക്കിൽ യാത്ര ചെയ്ത ആരിഷാണ് ടോറസ് വാഹനത്തിൻെറ അടിയിൽപ്പെട്ട് മരിച്ചത്. ബൈക്കിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
അമ്മ രേഷ്മെക്കൊപ്പം ആറു വയസ്സുകാരൻ ആരോണും അനിയൻ ആരിഷും അപ്പൂപ്പൻ ഓടിച്ച ബൈക്കിൻെറ പിന്നിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പൂപ്പൻ സ്റ്റീഫനാണ് ബൈക്ക് ഓടിച്ചത്. നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷന് സമീപം അമിത വേഗത്തിൽ വന്ന ടോറസ് ബൈക്കിൻെറ പിന്നിലിടിച്ച തെറിപ്പിച്ചു. മൂന്നു വയസ്സുകാരൻ ഹാരിഷ് ടോറസിനടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു.
ലോറിയുടെ ടയർ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. തെറിച്ചുവീണ സഹോദരൻ ആരോണ്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്റ്റീഫനും രേഷ്മക്കും പരിക്കേറ്റു. അപകടത്തിന ് ശേഷം ലോറി ഡ്രൈവർ ഇറങ്ങിയോടി. തമിഴ്ന്നാട് മേൽപ്പുറം സ്വദേശി രാധാകൃഷ്ണനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലിസിനെ ഏൽപ്പിച്ചു.
തമിഴ്നട് രജിസ്ട്രേഷൻ ലോറിയാണ് അമതിവേഗത്തിലെത്തി ബൈക്കിന് പിന്നിലിടിച്ചത്. രാവിലെ ഒൻപതരയോടെയാണ് അപകടം. മൂത്തമകൻ ആരോണിനെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പത്തനംതിട്ടയിലെ പൊലിസ് സ്റ്റേഷൻ സിവിൽ പൊലിസ് ഓഫീസർ ജിജിയാണ് ആരിഷിൻെറ അച്ഛൻ. നെയ്യാറ്റിൻകര പൊലിസ് അപകടമരണത്തിന് കേസെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam