എൻജിഒ അസോസിയേഷൻ മുൻ ഭാരവാഹി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നി​ഗമനം

Published : Dec 04, 2020, 11:27 AM ISTUpdated : Dec 04, 2020, 11:29 AM IST
എൻജിഒ അസോസിയേഷൻ മുൻ ഭാരവാഹി  മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നി​ഗമനം

Synopsis

പാലത്തിന് സമീപം പുലർച്ചെ  ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ മാനന്തവാടി താലൂക്ക് പ്രസിഡണ്ടാണ് എൻ പി ബാലകൃഷ്ണൻ. 

കോഴിക്കോട്: എൻജിഒ അസോസിയേഷൻ കോഴിക്കോട് ജില്ല മുൻ  പ്രസിഡന്റ് എൻ പി ബാലകൃഷ്ണനെ ഫറോക്ക് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലത്തിന് സമീപം പുലർച്ചെ  ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാനന്തവാടി എം ഇ ഒ ഓഫീസിൽ സീനിയർ സൂപ്രണ്ടാണ്. നിലവിൽ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ മാനന്തവാടി താലൂക്ക് പ്രസിഡണ്ടാണ് എൻ പി ബാലകൃഷ്ണൻ .കോഴിക്കോട് കുണ്ടായിതോട് സ്വദേശിയാണ്. ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബേപ്പൂർ പൊലീസ് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുണ്ടറ കസ്റ്റഡി മർദന ആരോപണം: സിപിഒ എസ് ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു
ആലപ്പുഴ കളക്ടറുടെ നടപടിക്ക് തിരിച്ചടി, ഭരണസൗകര്യമെന്ന പേരിൽ ചേർത്തല താലൂക്ക് ഓഫീസ് അറ്റൻഡർക്ക് 71 കിമി അകലേക്ക് സ്ഥലംമാറ്റം: ട്രൈബ്യൂണലിൽ സ്റ്റേ