കഴിഞ്ഞ തവണ 12 കേന്ദ്രങ്ങൾ, ഇത്തവണ വെറും 3 കേന്ദ്രങ്ങൾ മാത്രം; പോളിങ് സാമഗ്രികൾ വിതരണം ചെയ്യാൻ കേന്ദ്രങ്ങൾ കുറവെന്ന് പരാതി

Published : Apr 07, 2026, 11:01 AM IST
Voting

Synopsis

പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന സ്ഥലങ്ങൾ കുറവാണെന്ന പരാതിയുമായി പരാതിയുമായി എൻജിഒ അസോസിയേഷൻ

പാലക്കാട്: ജില്ലയിൽ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന സ്ഥലങ്ങൾ കുറവാണെന്ന പരാതിയുമായി പരാതിയുമായി എൻജിഒ അസോസിയേഷൻ. കഴിഞ്ഞ തവണ പോളിങ് സാമഗ്രികൾ വിതരണം ചെയ്യാൻ 12 കേന്ദ്രങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ ഈ തവണ വെറും 3 കേന്ദ്രങ്ങൾ മാത്രമേ ഉള്ളൂ എന്നുമാണ് പരാതി. എൻജിഒ അസോസിയേഷൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ പൂർണ്ണമായും ഇവിടെ ഉൾക്കൊള്ളാൻ കഴിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം പോളിംഗ് സാമഗ്രികൾ വിതരണം ചെയുന്ന സ്ഥലം പരമാവധി കുറയ്ക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സുരക്ഷാ പ്രശ്നം ഉണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി സംസ്ഥാന സർക്കാർ, അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുമെന്നും ഉറപ്പ്
കേരള സർവകലാശാല ചെങ്കോട്ട തന്നെ, എസ്‌എഫ്‌ഐക്ക് ഉജ്ജ്വല വിജയം; ശിവ എസ് ചെയർമാൻ, 37 ൽ 35 സീറ്റും എസ്എഫ്ഐക്ക്, കെഎസ്‍യുവിന് വൈസ് ചെയർമാനടക്കം 2 സീറ്റ്