പിഎഫ്ഐ റെയ്ഡ്: കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാൻ എൻഐഎ

Published : Jan 02, 2023, 08:04 AM IST
പിഎഫ്ഐ റെയ്ഡ്: കൂടുതൽ  നേതാക്കളെ  ചോദ്യം ചെയ്യാൻ എൻഐഎ

Synopsis

തിരുവനന്തപപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ജില്ല നേതാവടക്കം മൂന്നുപേരെ ഇന്നലെ വിട്ടയച്ചിരുന്നു. ഇവരോട് ഇന്ന് വീണ്ടും ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി:  പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് ചോദ്യം ചെയ്യും. സംസ്ഥാനത്തെ 56 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. റെയ്ഡിൽ നിന്ന് കിട്ടിയ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തുടർ ചോദ്യം ചെയ്യൽ. തിരുവനന്തപപുരത്ത് നിന്ന് കസ്റ്റിഡിയിലെടുത്ത ജില്ല നേതാവടക്കം മൂന്നുപേരെ ഇന്നലെ വിട്ടയച്ചിരുന്നു. ഇവരിൽ ചിലരെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. മുൻനിര നേതാക്കളെ അറസ്റ്റു ചെയ്ത് സംഘടനയെ നിരോധിച്ചശേഷവും , പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമങ്ങളാണ് എൻഐഎ പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊച്ചിയിലെ അഭിഭാഷകൻ മുഹമ്മദ് മുബാറക്കിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ നാളെ കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മുതൽ കാസർകോട് വരെ തകർന്നടിഞ്ഞ് എൽഡിഎഫ്, മൂന്നാം പിണറായി സർക്കാർ സ്വപ്നങ്ങൾക്ക് തിരിച്ചടി, യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്
തിരുവനന്തപുരത്ത് 'മാറാത്തത് മാറി', ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം, കേവല ഭൂരിപക്ഷത്തിലേക്ക്