സ്വ‍ർണക്കടത്ത് കേസ് പ്രതി റബിൻസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

By Asianet MalayalamFirst Published Oct 27, 2020, 10:39 AM IST
Highlights

ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും ആസൂത്രകൻ ആണ് റബിൻസ് എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. 2013 മുതൽ 2015-വരെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി 800 കിലോ സ്വർണം കടത്തിയ കേസിൽ നേരത്തെ റബിൻസിനു പിഴയിട്ടിരുന്നു.

കൊച്ചി: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ എൻഐഎ അറസ്റ്റിലായ റബിൻസ് ഹമീദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. യുഎഇ നാട് കടത്തിയ റാബിൻസിനെ ഇന്നലെ വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ പിടികൂടിയത്. 

ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും ആസൂത്രകൻ ആണ് റബിൻസ് എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. 2013 മുതൽ 2015-വരെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി 800 കിലോ സ്വർണം കടത്തിയ കേസിൽ നേരത്തെ റബിൻസിനു പിഴയിട്ടിരുന്നു.

മൂവാറ്റുപുഴ കേന്ദ്രീകരിച്ചുള്ള ഈ കേസിൽ ആറ് പേർക്കെതിരായ പ്രോസിക്യൂഷൻ നടപടികൾ തുടരുന്നുണ്ട്. ഇതിന് പിന്നാലെയാണ് റബിൻസ് ദുബൈയിലേക്ക് കടന്നത്. റബിൻസിനെ ചോദ്യം ചെയ്യുന്നതിലൂടെ കള്ളക്കടത്തിലെയും ഹവാല ഇടപാടിലെയും കൂടുതൽ പേരുടെ പങ്കാളിത്തം സംബന്ധിച്ച തളിവുകൾ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ

click me!