രജൗരി ഭീകരാക്രമണത്തിൽ എൻഐഎ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

By Web TeamFirst Published Jan 13, 2023, 6:50 PM IST
Highlights

രജൗരിയിൽ ഉണ്ടായത് ദൗർഭാഗ്യകരമായ സംഭവങ്ങളാണെന്നും എന്നാൽ ജനങ്ങൾ അസാധാരണമാം വിധം ധൈര്യം കാണിച്ചെന്നും അമിത് ഷാ

ശ്രീന​ഗർ: രജൗരി ഭീകരാക്രമണം എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീരിൽ ഇന്റിലിജൻസ് സംവിധാനം ശക്തമാക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.  ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.  ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗവും ചേര്‍ന്നു. വിവിധ സൈനിക അർധസൈനിക വിഭാഗങ്ങളുടെ ഉന്നതഉദ്യോഗസ്ഥരേയും അമിത് ഷാ കണ്ടു. 

രജൗരിയിൽ ഉണ്ടായത് ദൗർഭാഗ്യകരമായ സംഭവങ്ങളാണെന്നും എന്നാൽ ജനങ്ങൾ അസാധാരണമാം വിധം ധൈര്യം കാണിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. രജൗരിയിലെ ഭീകരാക്രമണത്തെക്കുറിച്ച് പൊലീസിനെ കൂടാതെ എൻഐഎയും അന്വേഷണം നടത്തും. 370-ാം വകുപ്പ് എടുത്തു കളഞ്ഞ ശേഷം കാശ്മീരിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞുവെന്നും അമിത്ഷാ പറഞ്ഞു.

tags
click me!