നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം; പൊലീസുകാരെ കയ്യേറ്റം ചെയ്തു- ദൃശ്യങ്ങള്‍

Published : Feb 06, 2020, 07:39 PM ISTUpdated : Feb 06, 2020, 07:57 PM IST
നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം; പൊലീസുകാരെ കയ്യേറ്റം ചെയ്തു- ദൃശ്യങ്ങള്‍

Synopsis

സ്റ്റേഷനിൽ എത്തിയ ഗുണ്ടാ സംഘങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും സിസിടിവി  ഉപകരണങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു. 

മലപ്പുറം: മലപ്പുറം നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം. സ്റ്റേഷനിൽ എത്തിയ ഗുണ്ടാ സംഘം പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും സിസിടിവി  ഉപകരണങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ നിലമ്പൂര്‍ സിഐ അറസ്റ്റു ചെയ്തു. ചന്തക്കുന്ന് പാലോട്ടില്‍ ഫാസില്‍ എന്ന ഇറച്ചി ഫാസില്‍, കരുളായി കോലോത്തുംതൊടിക അഹമ്മദ് ആഷിഖ് ,ചന്തക്കുന്ന് തെക്കേതൊടിക ഷീബിര്‍ റുഷ്ദ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനില്‍ എത്തിയ ഇവര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതായി പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അറസ്റ്റിലായ പ്രതി ആഷിഖിനെതിരെ പൂക്കോട്ടുംപാടം സ്റ്റേഷനിൽ ബലാൽസംഗ കേസും, നിലമ്പൂർ - പൂക്കോട്ടുംപാടം സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളും അടിപിടി കേസുകളുമുണ്ട്. രണ്ട് വധശ്രമകേസുകൾ ഉൾപ്പടെ ആറ് കേസുകളില്‍ പ്രതിയാണ്  ഫാസില്‍. ഗുണ്ടാ ഗ്യാങ്ങുകൾ തമ്മിൽ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് സംഘം സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത്. 

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും