മകളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിൽ നിമിഷ പ്രിയയുടെ അമ്മ; നടപടികൾ വേ​ഗത്തിലാക്കാൻ കേന്ദ്രത്തെ സമീപിച്ചു

By Web TeamFirst Published Apr 15, 2022, 5:45 AM IST
Highlights

കൊല്ലപെട്ട തലാലിന്‍റെ കുടുംബത്തെ കാണാന്‍ യമനില്‍ പോകാനുള്ള അനുമതി നല്‍കാമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രേമ മേരിയെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം നിമഷയുടെ മകൾക്കും സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റിയുടെ നാലു ഭാരവാഹികള്‍ക്കും അനുമതി നല്‍കണമെന്നാണ് ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റിയും വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഇതിലോക്കെയുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം വേഗത്തിലാക്കി റംസാന് മുമ്പെങ്കിലും യമനിലെത്താന്‍ സാധിക്കണമെന്നാണ് പ്രേമ മേരിയുടെ അഭ്യർഥന

കൊച്ചി: അടുത്ത ദുഖവെള്ളിക്കുമുമ്പെങ്കിലും മകളെ നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയില്‍ കണ്ണീരോടെ ജീവിക്കുകയാണ് യമനില്‍ (yeman)വധശിക്ഷക്ക് (execution)വിധിക്കപ്പെട്ട നിമിഷപ്രിയയുടെ (nimishapriya)അമ്മ(mother). റംസാനുമുമ്പ് യമനിലെത്തി കൊല്ലപെട്ടയാളുടെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് അമ്മ പ്രേമ മേരി. ഇതിനായി നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപെട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെയും ഇവര്‍ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ 48 ദിവസമായി കടുത്ത വ്രതാനുഷ്ഠാനത്തിലായിരുന്നു നിമിഷയുടെ അമ്മ മേരി പ്രേമ. നിമിഷയുടെ 8 വയസുകാരി മകളെയുംകോണ്ട് യമനിലെ ജയിലിലെത്തി അമ്മയെ കാണിച്ച് കൊടുക്കണം. കൊല്ലപെട്ട യമന്‍ പൗരന്‍ തലാലിന്‍റെ കുടുംബത്തെ കണ്ട് മാപപേക്ഷിച്ച് നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണം. ഇതിനോക്കെയായി കണ്ണിരോടെ ദുഖവെള്ളിയാഴ്ച്ചയും പ്രേമ മേരി കാത്തിരിക്കുകയാണ്.

click me!