നിമിഷ പ്രിയയുടെ മോചനം: തലാലിന്റെ കുടുംബത്തെ വീണ്ടും കണ്ടു, ഗോത്ര തലവൻമാരുമായും ചർച്ച നടത്തി, ശുഭപ്രതീക്ഷയെന്ന് മധ്യസ്ഥ സംഘം

Published : Jul 17, 2025, 11:05 AM IST
nimisha priya

Synopsis

തുടർ ചർച്ചകളിലൂടെ ധാരണയിലെത്താമെന്നാണ് പ്രതീക്ഷ.

കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷയുണ്ടെന്ന് മധ്യസ്ഥ സംഘം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ ഇന്നലെ വീണ്ടും കണ്ടുവെന്നും യെമനിലെ ഗോത്ര തലവന്മാരുമായി ചർച്ച നടത്തിയെന്നും മധ്യസ്ഥ സംഘം പറയുന്നു. തുടർ ചർച്ചകളിലൂടെ ധാരണയിലെത്താമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ശുഭ പ്രതീക്ഷയുണ്ടെന്നും മധ്യസ്ഥ സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വധശിക്ഷ ഒഴിവാക്കുന്നതിനെതിരെ തലാലിൻ്റെ സഹോദരൻ രം​ഗത്തെത്തിയതായി വാർത്ത പുറത്തുവന്നിരുന്നു.

നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഇപ്പോൾ, ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരൻ വ്യക്തമാക്കി. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകൾക്കിടയിലാണ് അബ്ദുൽ ഫത്താഹ് മഹ്ദി മാപ്പ് നൽകില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. പല തരത്തിലുമുള്ള മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തങ്ങൾ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും മഹ്ദി വിവരിച്ചു. തങ്ങളുടെ ആവശ്യം നീതി (ഖ്വിസാസ്) മാത്രമാണെന്നും സഹോദരൻ വിശദീകരിച്ചു. സത്യം മറക്കപ്പെടുന്നില്ലെന്നും, എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു.

തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ കുറിപ്പിന്‍റെ വിശദാംശങ്ങൾ

ഇന്ന് മധ്യസ്ഥതയിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും കേൾക്കപ്പെടുന്നതും നേടപ്പെടുന്നതും പുതിയതോ അതിശയകരമോ ആയ ഒന്നല്ല... നമ്മുടെ കേസിന്റെ വർഷങ്ങളിലുടനീളം, രഹസ്യമായ ശ്രമങ്ങളും വലിയ മധ്യസ്ഥ ശ്രമങ്ങളും നടന്നിട്ടുണ്ട്, ഇത് സാധാരണവും പ്രതീക്ഷിതവുമാണ്. അതിനർത്ഥം, ഞങ്ങൾ അനുഭവിച്ച സമ്മർദ്ദങ്ങൾ ഞങ്ങളിൽ ഒന്നും മാറ്റിയിട്ടില്ല, ഞങ്ങളുടെ ആവശ്യം വ്യക്തമാണ്—നീതി (ക്വിസാസ്) മാത്രം, മറ്റൊന്നും അല്ല, കാര്യം എന്തുതന്നെയായാലും. ഇപ്പോൾ ഇത് മാറ്റിവെക്കപ്പെട്ടിരിക്കുന്നു, ഞങ്ങൾ അത് പ്രതീക്ഷിച്ചിരുന്നില്ല—നിർഭാഗ്യവശാൽ—പ്രത്യേകിച്ചും, നടപ്പാക്കൽ നിർത്തിവെച്ചവർക്ക് ഏതെങ്കിലും രൂപത്തിലോ വിധത്തിലോ ഉള്ള അനുരഞ്ജന ശ്രമങ്ങളോടുള്ള ഞങ്ങളുടെ പൂർണ നിരാകരണം അറിയാം. എന്തായാലും, ശിക്ഷ നടപ്പാക്കൽ തീയതി നിശ്ചയിച്ചതിനുശേഷം ഇത്തരം ശ്രമങ്ങൾ വരുന്നത് മുമ്പത്തേക്കാൾ ബുദ്ധിമുട്ടാണ്. ഞങ്ങൾ ശിക്ഷ നടപ്പാക്കൽ വരെ പിന്തുടരും. കാലതാമസം ഞങ്ങളെ വഴങ്ങാൻ പ്രേരിപ്പിക്കില്ല, സമ്മർദ്ദം ഞങ്ങളെ ഇളക്കില്ല, പണം രക്തത്തിന് പകരമാകില്ല... സത്യം മറക്കപ്പെടുന്നില്ല... നീതി വരും,എത്ര ദൈർഘ്യമെടുത്താലും, ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി
ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ബണ്ടാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം