നിപ പ്രതിരോധം: സർക്കാരിന് പൂർണ പിന്തുണയെന്ന് എംഎല്‍എ മുഹമ്മദ്‌ റിയാസ്, കൺട്രോൾ റൂം സന്ദർശിച്ചു

Published : Jun 12, 2026, 07:20 PM IST
Mohammed Riyas

Synopsis

കോഴിക്കോട്ടെ നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ പിന്തുണയെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. കൺട്രോൾ റൂം സന്ദർശിച്ച അദ്ദേഹം, ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ജനങ്ങൾ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് പൂർണ പിന്തുണയെന്ന് ബേപ്പൂർ പി.എ. മുഹമ്മദ് റിയാസ്. ആത്മവിശ്വാസത്തോടെയും ഏകോപനത്തോടെയും സർക്കാർ നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവണമെന്നും പ്രതിരോധപ്രവർത്തനത്തിന് എംഎൽഎ എന്ന നിലയിൽ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. റിയാസിന്റെ മണ്ഡലത്തിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലാണ് നിപ സ്ഥിരീകരിച്ചത്. നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന നിപ്പ കൺട്രോൾ റൂം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കോഴിക്കോട് ജില്ലാ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർ (DMO) എന്നിവരുമായി നിലവിലെ സാഹചര്യം, പ്രതിരോധ നടപടികൾ, തുടർ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചും എംഎൽഎ ചർച്ച നടത്തി. ആരോഗ്യ വകുപ്പ് നിർദേശങ്ങൾ കർശനമായി പാലിച്ചും പൊതുജനങ്ങളുടെ സഹകരണത്തോടെയും നിപ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് എൽ.ഡി.എഫ് സർക്കാരുകളുടെ ഭരണഘട്ടത്തിലും നിപ പോലുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നപ്പോൾ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യ വകുപ്പ് മന്ത്രിമാരുടെയും ജില്ലയിലെ ചുമതലയുള്ള മന്ത്രിമാരുടെയും നേതൃത്വത്തിൽ ക്യാമ്പ് ചെയ്ത് സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഒറ്റക്കെട്ടായി നടത്തിയ കൂട്ടായ ഇടപെടലുകൾ പ്രതിസന്ധികളെ ഫലപ്രദമായി അതിജീവിക്കാൻ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിപ: സമ്പർക്ക പട്ടിക വിപുലീകരിച്ചു, സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി; മൂന്ന് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ചെറുവിരൽ അനക്കിയില്ല, കുഞ്ഞിന് നഷ്ടമായത് ജീവൻ; നെടുമങ്ങാട് ഒന്നരവയസുകാരനെ പീഡിപ്പിക്കുന്ന വിവരം നേരത്തെ അറിഞ്ഞു