
കോഴിക്കോട്: വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചുപൂട്ടിയ കോഴിക്കോട് എൻഐടി ക്യാന്പസ് ഇന്ന് തുറക്കും. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത എൻഐടി അധികൃതരുടെ നടപടിക്കെതിരെയായിരുന്നു വലിയ പ്രതിഷേധങ്ങൾ നടന്നത്. ഗോഡ്സെയെ മഹത്വവൽക്കരിച്ച അധ്യാപികയുടെ ഫേസ്ബുക്ക് കമന്‍റ് വിവാദമാകുന്നതിനിടെ ആണ് ക്യാന്പസ് ഇന്ന് വീണ്ടും തുറക്കുന്നത്. മെക്കാനിക്കൽ വിഭാഗം പ്രൊഫസർ ഷൈജ ആണ്ടവനെതിരെ പൊലീസ് കേസ് എടുത്തെങ്കിലും ഈ വിഷയത്തിൽ കൂടുതൽ സമരങ്ങൾ വിവിധ
വിദ്യാർഥി സംഘടനകൾ ആലോചിക്കുന്നുണ്ട്. ഹൈദരാബാദിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞു തിരിച്ചെത്തിയ എൻഐടി ഡയറക്ടറുടെ മുന്നിലും ഈ വിഷയം എത്തും. കോളേജ് ക്യാമ്പസ് ഇന്ന് തുറന്നാലും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങളുണ്ടാകുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam