നിതിൻ രാജിന്റെ ആത്മഹത്യാ കേസ്; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി

Published : Jul 23, 2026, 01:28 PM ISTUpdated : Jul 23, 2026, 01:39 PM IST
dr ram arrest

Synopsis

നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഡോക്ടർ എം കെ റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി.

കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഡോക്ടർ എം കെ റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് തലശ്ശേരി എസ്‍സിഎസ്ടി സ്പെഷ്യൽ കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ എസ്പിയെ വിളിച്ചു വരുത്തിയ കോടതി റാമിനെ അറസ്റ്റ് ചെയുമ്പോൾ എന്ത് കൊണ്ടാണ് സുപ്രീം കോടതി മാർഗ നിർദേശം ലംഘിക്കപ്പെട്ടതെന്നു ചോദിച്ചു. അറസ്റ്റിന്റെ കാരണം വാക്കാൽ പ്രതിയെ ബോധ്യപ്പെടുത്തിയെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. രേഖാ മൂലമുള്ള ഡി വൈ എസ് പി യുടെ വിശദീകരണം പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കാമെന്നു കോടതി അറിയിച്ചു. ഡോക്ടർ റാമിന്റെ ഭാര്യക്ക് പുതിയ ഗ്രൗണ്ട് ഓഫ്‌ അറസ്റ്റ് റിപ്പോർട്ട്‌ കൈമാറിയെന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; അഞ്ചും ആറും പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി; പ്രതികൾ ആവശ്യപ്പെട്ടത് ശിക്ഷ മരവിപ്പിക്കാൻ
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ നഷ്ടപരിഹാരം: നിലപാട് അറിയിക്കാൻ കൂടുതൽ സമയം തേടി കേന്ദ്രസ‍ർക്കാർ, കേസ് മാറ്റി