നിയമസഭ കയ്യാങ്കളി കേസ്: പ്രതികള്‍ക്ക് തിരിച്ചടി, വിചാരണ തുടരാമെന്ന് ഹൈക്കോടതി;ശിവന്‍കുട്ടി ഉള്‍പ്പെടെ ഹാജരാകണം

Published : Sep 02, 2022, 01:59 PM ISTUpdated : Sep 02, 2022, 04:06 PM IST
നിയമസഭ കയ്യാങ്കളി കേസ്: പ്രതികള്‍ക്ക് തിരിച്ചടി, വിചാരണ തുടരാമെന്ന് ഹൈക്കോടതി;ശിവന്‍കുട്ടി ഉള്‍പ്പെടെ ഹാജരാകണം

Synopsis

വി ശിവൻകുട്ടി അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. പ്രതികൾ വിചാരണയ്ക്ക് ഹാജരാകാൻ കോടതി നിർദ്ദേശം നല്‍കി. ഹർജിയിൽ ഈ മാസം 26 ന് കോടതി വിശദമായ വാദം കേൾക്കും. 

കൊച്ചി: നിയമസഭ കയ്യാങ്കളി കേസിൽ വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾക്ക് തിരിച്ചടി. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. സാങ്കേതിക വാദങ്ങളുയർത്തി  വിചാരണയിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് കോടതി വ്യക്തമാക്കി

നിയമസഭ കയ്യാങ്കളി കേസിൽ ഈ മാസം 14 ന് പ്രതികൾ വിചാരണ നടപടികൾക്ക് നേരിട്ട്  ഹാജരാകാനായിരുന്നു  തിരുവനന്തപരും സിജെഎം കോടതി നിർദ്ദേശം. എന്നാൽ ഹൈക്കോടതിയിലെ വിടുതൽ ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് പ്രതികളായ വി ശിവൻകുട്ടിയക്കമുള്ളവർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ജസ്റ്റിസ് സിയാദ് റഹ്മാൻ തള്ളി. സാങ്കേതികവാദങ്ങളുയർത്തി വിചാരണ നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് കുറ്റപത്രം വായിച്ച് കേൾക്കുന്നതടക്കമുള്ള നടപടികൾക്കായി ഹാജരാകണമെന്നും നിർദ്ദേശിച്ചു. ഹൈക്കോടതി നടപടി സർക്കാറിനേറ്റ തിരിച്ചടിയാണെന്നും മുട്ടാപ്പോക്ക് ന്യായം നിരത്താതെ വിചാരണയ്ക്ക് ഹാജരാകണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

കഴിഞ്ഞ വർഷം നവംബറിലാണ് വിടുതൽ ഹർജിയുമായി കേസിലെ പ്രതികളായ വി ശരിവൻകുട്ടി, ഇപി ജയരാജൻ, കെ അജിത്, അടക്കം 6 പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. വിടുതൽ ഹർജിയിൽ ഹൈക്കോടതി ഈമാസം 26 ന് വിശദമായ വാദം കേൾക്കും. കേസിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണങ്ങൾക്ക് തെളിവില്ലെന്നുമടക്കമുള്ള വാദങ്ങളാണ് നേതാക്കൾ  നിരത്തുന്നത്. 2015 മാർച്ച് 13 നായിരുന്നു ബാർകോഴ വിദാത്തിന്‍റെ പശ്ചാത്തലത്തിൽ  കെ.എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൽ പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ അക്രമം അഴിച്ചുവിട്ടത്. രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു
സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ