പല്ലും നഖവും പറിച്ചെടുത്തു , ലോകായുക്തബിൽ ഇന്ന് പാസാക്കും,എതിർപ്പ് തുടർന്ന് പ്രതിപക്ഷം

Published : Aug 30, 2022, 05:54 AM ISTUpdated : Aug 30, 2022, 07:40 AM IST
പല്ലും നഖവും പറിച്ചെടുത്തു , ലോകായുക്തബിൽ ഇന്ന് പാസാക്കും,എതിർപ്പ് തുടർന്ന് പ്രതിപക്ഷം

Synopsis

അഴിമതി കേസിൽ ലോകയുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളയുന്നത്

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം കവരുന്ന ബിൽ ഇന്നു നിയമ സഭ പാസ്സാക്കും. അഴിമതി കേസിൽ ലോകയുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളയുന്നത്.പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയിൽ പൂന പരിശോധന അധികാരം നിയമസഭക്ക് നൽകുന്ന ഭേദഗതി ആണ് കൊണ്ട് വരുന്നത്.മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എൽ എമാർക്ക് എതിരായ വിധി സ്പീക്കർക്കും പരിശോധിക്കാം.സി പി ഐ മുന്നോട്ടു വെച്ച ഭേദഗതി സർക്കാർ ഔദ്യോഗിക ഭേദഗതി ആക്കുക ആയിരുന്നു.പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പോടെ ബിൽ പാസ്സാകും എങ്കിലും ഗവർണർ ഒപ്പിടുമോ എന്നുള്ളതാണ് ആകാംക്ഷ

 

ലോകായുക്ത ഭേദഗതി:ഇടതുമുന്നണിയുടെ അഴിമതി വിരുദ്ധ നിലപാടുകൾ എവിടെ വരെ

വിവാദമായ ലോകായുക്ത ബില്‍ നിയമസഭയിൽ പാസാക്കുമ്പോൾ സി പി എമ്മിന്‍റെയും സി പി ഐയുടെയും അഴിമതി വിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നത് കൂടിയായി അത് മാറും..മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഒരു അധികാരം എടുത്ത് കളയുക മാത്രമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

വലിയ തർക്കങ്ങൾക്കൊടുവിലാണ് സിപിഎമ്മും സിപിഐയും ലോകായുക്ത നിയമത്തിലെ ഭേദഗതിയിൽ ധാരണയിലെത്തിയത്. ലോകായുക്ത വിധി പരിശോധനക്ക് സ്വതന്ത്ര സമിതിയെന്ന മുൻ ബദലിൽ നിന്നും സിപിഐ പിന്മാറി. അത് നിയമക്കുരുക്കുണ്ടാക്കുമന്ന നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് മാറ്റം. മുഖ്യമന്ത്രിക്കെതിരായ വിധിയിൽ പുനപരിശോധന അധികാരം നിയമസഭക്ക് നൽകി

ഫലത്തിൽ ജുഡീഷ്യൽ സ്വഭാവമുള്ള ലോകായുക്ത വിധി സർക്കാർ തന്നെ പരിശോധിച്ച് തള്ളും. ലോകായുക്തയെ തൊടരുതെന്ന് ആവശ്യപ്പെട്ട് സിപിഎമ്മുമായി പോരടിച്ച സിപിഐയും നിയമത്തിൽ വെള്ളം ചേർക്കാൻ സമ്മതിച്ചു. നിലവിലെ നിയമത്തിൽ അപ്പീൽ അവസരമില്ലെന്ന വാദമാണ് സിപിഐ ന്യായീകരണം. 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി