'സ്വപ്നക്കെതിെരെ പാർട്ടി സെക്രട്ടറി മാത്രമാണ് മാനനഷ്ട കേസ് നൽകിയത്,പിണറായി എന്തുകൊണ്ടാണ് കേസ് നൽകാത്തത് '?

Published : Mar 19, 2023, 05:34 PM ISTUpdated : Mar 19, 2023, 05:37 PM IST
'സ്വപ്നക്കെതിെരെ പാർട്ടി സെക്രട്ടറി മാത്രമാണ് മാനനഷ്ട കേസ് നൽകിയത്,പിണറായി എന്തുകൊണ്ടാണ് കേസ് നൽകാത്തത് '?

Synopsis

മുഖ്യമന്ത്രിയുടെ മൗനം ആരോപണം  സമ്മതിക്കുന്നതിന് തുല്യമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍ എസ് പി നേതാവ് എന്‍ കെ.പ്രേമചന്ദ്രന്‍ എംപി രംഗത്ത്. 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരനെ അയച്ചുവെന്ന സ്വപ്നയുടെ ആരോപണത്തില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ മാത്രമാണ് മാത്രമാണ് മാനനഷ്ട കേസ് നൽകിയത്,പിണറായി എന്തുകൊണ്ടാണ് കേസ് നൽകാത്തതെന്ന് അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രിയുടെ മൗനം ആരോപണം സമ്മതിക്കുന്നതിന് തുല്യമാമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ  സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറന്പ്  പോലീസ് എടുത്ത ഗൂഢാലോചന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും.സിപിഎം തളിപ്പറന്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലായിരുന്നു ഇരുവർക്കുമേതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് അവർക്കെതിരെ ചുമത്തിയത്. സ്വപ്നക്ക് എതിരെ വിജേഷ് പിള്ള  നൽകിയ പരാതി നിലവിൽ ക്രൈം ബ്രാഞ്ച് കണ്ണൂർ യൂണിറ്റ്  അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമാന സ്വഭാവമുള്ള കേസ് എന്ന നിലയിൽ സിപിഎം നൽകിയ പരാതിയും ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിക്ക് എതിരായ പരാതിയിൽ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി മുപ്പത് കോടി രൂപ വിജേഷ് പിള്ളവഴി  വാഗ്ദാനം ചെയ്തു എന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഇതിനെതിരെയാണ് സിപിഎം പോലീസിൽ പരാതി നൽകിയത്. സ്വപ്ന ബ്ലാക് മെയിൽ ചെയ്യുകയാണെന്നാണ് വിജേഷ് പിള്ള നൽകിയ പരാതിയിൽ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് പിടിച്ച് യുഡിഎഫ്, കണ്ണൂര്‍ കോര്‍പ്പറേഷനിലും മുന്നേറ്റം
തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിൽ അട്ടിമറി; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു