കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു, മുഖ്യമന്ത്രി രാജിവെക്കണം, ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്നും എൻകെ പ്രേമചന്ദ്രൻ

Published : Jun 05, 2024, 03:49 PM IST
കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു, മുഖ്യമന്ത്രി രാജിവെക്കണം, ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്നും എൻകെ പ്രേമചന്ദ്രൻ

Synopsis

രാഷ്ട്രീയമായി ഒന്നും പറയാൻ ഇല്ലാത്ത സിപിഎം മുസ്ലീം പ്രീണനത്തിനായി ശ്രമിച്ചുവെന്ന് അദ്ദേഹം വിമര്‍ശിച്ചു

ദില്ലി: കൊല്ലത്ത് നേടിയത് രാഷ്ട്രീയ വിജയമെന്ന് ആര്‍എസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രൻ. കൊല്ലത്ത് അപകീർത്തികരമായ ആരോപണം തന്നെയാണ് തനിക്കെതിരെ ഇത്തവണയും നടന്നത്. താൻ ബിജെപിയിൽ പോകുമെന്ന് വ്യാജപ്രചാരണം സിപിഎം നടത്തി. അതെല്ലാം പൊളിഞ്ഞുവെന്നും കൊല്ലത്ത് നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി ഒന്നും പറയാൻ ഇല്ലാത്ത സിപിഎം മുസ്ലീം പ്രീണനത്തിനായി ശ്രമിച്ചുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. മുസ്ലീം മേഖലകൾ കേന്ദ്രീകരിച്ചാണ് കൊല്ലത്ത് മുഖ്യമന്ത്രി പ്രചരണം നടത്തിയത്.  ന്യൂനപക്ഷ സമൂഹം സിപിഎമ്മിൻ്റെ ഉദ്ദേശം തിരിച്ചറിഞ്ഞു. ഭൂരിപക്ഷ - ന്യൂനപക്ഷ സമൂഹം ഒന്നാകെ യുഡിഎഫിനെ പിന്തുണച്ചു. കൊല്ലത്ത് ഉൾപ്പടെ എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും ബിജെപിയിലേക്ക് വോട്ട് ചോർച്ച ഉണ്ടായി. ഇത് ഗൗരവതരണമാണെന്നും കർശനമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറെ കൂടി നേരത്തെ ഇന്ത്യ മുന്നണി രൂപികരിച്ചിരുന്നെങ്കിൽ ഇതിലും മികച്ച ഫലം ഉണ്ടായേനെയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തങ്ങളുടെ സീറ്റുകളിൽ അടക്കം വലിയ വിട്ടുവീഴ്ച ചെയ്തു. അത് വിശാല താത്പര്യം മുൻനിര്‍ത്തിയുള്ള നിലപാടാണ്. സിപിഎം നടത്തിയത് ധ്രുവീകരണത്തിനുള്ള ശ്രമമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കുന്തമുന തന്നെ അതായിരുന്നു. വർഗീയ ധ്രുവീകരണത്തിന്റെ ഗുണം ലഭിക്കുന്നത് ബിജെപിക്ക്.

പിണറായി വിരുദ്ധ വികാരം കേരളത്തിൽ ആഞ്ഞടിച്ചുവെന്ന് എൻകെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. തിരുത്തൽ വരുത്തും എന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ ആദ്യം തിരുത്തണം. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണം. മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണം നടത്താത്ത ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. സി പി എമ്മിൽ ചോദ്യങ്ങൾ അവസാനിച്ചിട്ട് വർഷങ്ങളായി. പിണറായിയെ ദൈവതുല്യനായി വാഴ്ത്തുകയാണ് നേതാക്കൾ. ഈ നേതൃത്വവുമായി മുന്നോട്ട് പോയാൽ സിപിഎം തകരും.

തൃശൂരിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സി പി എമ്മും മുഖ്യമന്ത്രിയും പശ്ചാത്തല സൗകര്യം ഒരുക്കി. തൃശൂർ പൂരം കലക്കാൻ പൊലീസ് ശ്രമം നടത്തി. അവിടേക്ക് ആദ്യം ഓടിയെത്തിയത് സുരേഷ് ഗോപിയായിരുന്നു. ഇത് സംശയാസ്‌പദമാണ്. പൂര ഗ്രൗണ്ടിൻ്റെ തുക വർധിപ്പിച്ചതും ഇതിൻ്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു