
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ഹോട്ടൽ വ്യവസായിയായ എൻഎംആർ റസാഖ് എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ധാരണ. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷമായിരിക്കും എൽഡിഎഫിൻ്റെ പ്രഖ്യാപനം ഉണ്ടാകുക. പാലക്കാട് സ്ഥാനാർഥിയ്ക്കായി നിരവധി വ്യവസായ പ്രമുഖരെ സിപിഎം സന്ദർശിച്ചുവെങ്കിലും തീരുമാനമായിരുന്നില്ല. ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ റസാഖ് സമ്മതം അറിയിക്കുകയായിരുന്നു. ഇതോടെ ഇന്ന് ചേരുന്ന സിപിഎം ജില്ല സെക്രട്ടേറിയറ്റ് നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഹോട്ടൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് എൻഎംആർ റസാഖ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam