'ഉടുക്ക് കൊട്ടി പേടിപ്പിക്കണ്ട'; ഷിജുഖാനെതിരെ നടപടിയുണ്ടാകുമെന്ന വാ‍ർത്തകൾ വസ്തുതാ വിരുദ്ധമെന്ന് ആനാവൂർ

By Web TeamFirst Published Oct 27, 2021, 4:55 PM IST
Highlights

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി  ഷിജുഖാന് എതിരായി പാർട്ടി നടപടികൾ ഉണ്ടാകുമെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി  ഷിജുഖാന് എതിരായി പാർട്ടി നടപടികൾ ഉണ്ടാകുമെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തിൽ നടക്കുന്ന ഹീനമായ ഉദ്ദേശ്യം വച്ചുള്ള വാർത്തകൾക്ക് പ്രേരിപ്പിക്കുന്നത് യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ് ഷിജുഖാൻ എന്നതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

കുറിപ്പിങ്ങനെ..

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി  ഷിജുഖാന് എതിരായി കുറേ ദുർബുദ്ധികളും അവർക്കു കൂട്ടുനിൽക്കുന്ന വലതുപക്ഷ മാധ്യമങ്ങളും അപവാദ പ്രചരണം നടത്തി അദ്ദേഹത്തെ തകർത്തുകളയാം എന്ന ധാരണയിൽ നീങ്ങുകയാണ്. പാർട്ടി ഷിജുഖാനെതിരെ നടപടി എടുക്കാൻ പോവുകയാണ് എന്നാണ് മനോരമയുടെ കണ്ടുപിടിത്തം. സിപിഐ(എം) ആരുടെയൊക്കെ പേരിൽ നടപടി എടുക്കണമെന്ന് നിർദ്ദേശിക്കാനുള്ള ഹുങ്ക് മനോരമ കാണിക്കുകയാണ്. 

കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റൻന്റ് പ്രൊഫസർ ആയി നിയമനത്തിന് ഇൻറർവ്യൂവിൽ പങ്കെടുക്കുമ്പോൾ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പസ് കമ്മിറ്റി എന്ന തട്ടിക്കൂട്ട് കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്. കണ്ണൂർ സർവ്വകലാശാലയിൽ ഇത്തരമൊരു പോസ്റ്റിലേയ്ക്ക് ഷിജുഖാൻ അപേക്ഷ പോലും നൽകിയിട്ടില്ല എന്ന് അറിയുമ്പോൾ എത്രമാത്രം ഹീനമായ ഉദ്ദേശം ആണ് ഇതിന്റെ പിന്നിൽ ഉള്ളത് എന്ന് മനസ്സിലാകും. 

ഇന്നത്തെ മനോരമയുടെ നാലുകോളം വാർത്തയാണ് ഇത്. കേരളത്തിലെ ഏറ്റവും കരുത്തുറ്റ യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ് ഷിജുഖാൻ എന്നത് മാത്രമാണ് അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് ആക്രമിക്കുന്നതിന് ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തമാണ്. വെടികെട്ടുകാരന്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്.

Anupama Missing Baby Case| പാര്‍ട്ടി നടപടിയില്‍ സന്തോഷം; സംസ്ഥാന തലത്തിൽ അന്വേഷണം വേണമെന്ന് അനുപമ

അതേസമയം ദത്തുവിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രന് എതിരെ സിപിഎം നടപടിയെടത്തിരുന്നു. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ജയചന്ദ്രനെ നീക്കി. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്നാണ്  തീരുമാനം സംഭവത്തിൽ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുമുണ്ട്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തില്‍ ജയചന്ദ്രന്‍ വിശദീകരിച്ചു. എന്നാല്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ജയചന്ദ്രന് എതിരെ വലിയ എതിര്‍പ്പുയര്‍ന്നു. വിഷയം ജയചന്ദ്രന് ശരിയായ രീതിയില്‍ കൈകാര്യ ചെയ്യാമായിരുന്നു എന്നാണ് ഉയര്‍ന്ന പൊതുഅഭിപ്രായം.

പാർട്ടി ഇപ്പോഴെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായതിൽ സന്തോഷമെന്നായിരുന്നു അനുപമയുട പ്രതികരണം പാർട്ടി ഏരിയ സെക്രട്ടറി ഈ വിഷയം അന്വേഷിക്കുന്നതിൽ പ്രതീക്ഷ ഇല്ലെന്നും സംസ്ഥാന തലത്തിൽ അന്വേഷണം വേണമെന്ന് അനുപമ പറഞ്ഞു. അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രനെതിരെ സിപിഎം നടപടി സ്വീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അനുപമ.ഏരിയ സെക്രട്ടറി തന്നെ എതിർത്തുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്.

അച്ഛന് വേണ്ടി ഏരിയ സെക്രട്ടറി ബന്ധപ്പെട്ടിട്ടുണ്ട്. അതിനാൽ വിഷയത്തിൽ പാർട്ടി ഏരിയ സെക്രട്ടറി അന്വേഷണം നടത്തുന്നതിനോട് വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. സംസ്ഥാന തലത്തിലെ വനിത സഖാവ് കൂടി ഉൾപ്പെട്ട അന്വേഷണം വേണമെന്നും ഷിജു ഖാനെതിരെ നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു.

ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി, പാർട്ടി പരിപാടികളിലും വിലക്ക്

പാര്‍ട്ടി നടപടിയില്‍ സന്തോഷം; സംസ്ഥാന തലത്തിൽ അന്വേഷണം വേണമെന്ന് അനുപമ

click me!