
തിരുവനന്തപുരം: കടക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി പീഡിപിച്ചെന്ന കേസിൽ അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് യുവതിയുടെ കുടുംബത്തിന്റെ തീരുമാനം. നാളെ ഹൈക്കോടതിയിൽ ജാമ്യ അപേക്ഷ നൽകും. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.
പൊലീസ് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. ഒരിക്കലും ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയില്ലെന്ന് മകളെ ഭീഷണിപ്പെടുത്തി. സമ്മർദം കാരണമാണ് കുട്ടി അമ്മയ്ക്ക് എതിരെ മൊഴി നൽകിയിരിക്കുന്നത്. സ്ത്രീധന പീഡന പരാതികളിൽ പൊലീസ് നടപടി എടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഭർത്താവ്, രണ്ടാം ഭാര്യ, പൊലീസ് തുടങ്ങിയവരുൾപ്പടെ നാല് പേർക്കെതിരെ യുവതിയുടെ കുടുംബം പരാതി നൽകി.
അതേസമയം, പൊലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി കടയ്ക്കാവൂർ എസ്ഐയെ വിളിച്ചുവരുത്തിയ ഐജി ഹർഷിത അട്ടല്ലൂരി രേഖകൾ പരിശോധിച്ചു. നടപടിക്രമങ്ങളിൽ പിഴവില്ലെന്നാണ് പ്രാഥമിക നിഗമനം.
Read Also: കടയ്ക്കാവൂർ പോക്സോ കേസ്; ബാലക്ഷേമ സമിതിയും പ്രതിരോധത്തിൽ; ഐജി കടയ്ക്കാവൂർ എസ്ഐയെ വിളിച്ചുവരുത്തി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam