രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്, ജാമ്യാപേക്ഷ തളളി

Published : Jan 09, 2024, 06:24 PM ISTUpdated : Jan 09, 2024, 07:49 PM IST
രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്, ജാമ്യാപേക്ഷ തളളി

Synopsis

ജാമ്യാപേക്ഷ തള്ളിയതോടെ വഞ്ചിയൂർ കോടതി രാഹുലിനെ 22 വരെ റിമാൻഡ് ചെയ്തു. 

തിരുവനന്തപുരം :  സെക്രട്ടേറിയറ്റിന് മുന്നിലെ സമരവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ. ജാമ്യാപേക്ഷ തള്ളിയതോടെ വഞ്ചിയൂർ കോടതി നാലാം പ്രതിയായ രാഹുലിനെ 22 വരെ റിമാൻഡ് ചെയ്തു. പൂജപ്പുര ജയിലിലേക്ക് രാഹുലിനെ മാറ്റും. പുലർച്ചെയുള്ള അറസ്റ്റ് ക്രമസമാധാന പ്രശ്നം ഒഴിവാക്കാനെന്നാണ് പൊലീസ് വാദം. രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നാളെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.  

രാഹുൽ മാങ്കൂട്ടത്തിൽ ക്ലിനിക്കലി ഫിറ്റാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നുമായിരുന്നു രണ്ടാമതും മെഡിക്കൽ പരിശോധന നടത്തിയപ്പോളും റിപ്പോർട്ട്.  ജനറൽ ആശുപത്രിയിൽ വെച്ചാണ് രണ്ടാമതും രാഹുലിന് മെഡിക്കൽ പരിശോധന നടത്തിയത്. കിംസ് ആശുപത്രിയിൽ നിന്ന് 6/1/24 ന് ഡിസ്ചാർജ് ആയതും, മരുന്നുകൾ കഴിക്കുന്നതും പുതിയ മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു.  

പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികൾ. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയിൽ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി. പ്രദേശിക പ്രവർത്തകർ പൊലീസിനെ ചെറുക്കാൻ ശ്രമിച്ചു. തടസങ്ങൾ  മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് കുതിച്ചു. സ്റ്റേഷനിലെത്തിച്ചപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ടായി. 

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്; തെരുവില്‍ പൊലീസിനോട് ഏറ്റുമുട്ടി യൂത്ത് കോണ്‍ഗ്രസ്, പലയിടത്തും സംഘര്‍ഷം

സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടി. അനുമതിയില്ലാത്ത സമരം , പൊതുമുതൽ  നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ഇത്രനാൾ തിരുവനന്തപുരത്തും ഇന്നലെ  കൊല്ലത്തും എല്ലാം  കൺമുന്നിൽ ഉണ്ടായിരുന്നിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് പുലർച്ചെ വീട് കയറിയത് എന്തിനെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന  പ്രധാന ചോദ്യം.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്