25000 പിഴയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത് വാക്കാൽ മാത്രം, ഉത്തരവിൽ ഇല്ല; 'അരിക്കൊമ്പൻ ഹർജി' പിൻവലിക്കാൻ അനുവാദം

Published : Jul 07, 2023, 12:06 AM ISTUpdated : Jul 07, 2023, 12:09 AM IST
25000 പിഴയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത് വാക്കാൽ മാത്രം, ഉത്തരവിൽ ഇല്ല; 'അരിക്കൊമ്പൻ ഹർജി' പിൻവലിക്കാൻ അനുവാദം

Synopsis

അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടന നൽകിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഹർജിക്കാരന് 25000 രൂപ പിഴയിടുമെന്ന് വാക്കാൽ പറഞ്ഞിരുന്നെങ്കിലും കോടതി പുറത്തിറക്കിയ ഉത്തരവിൽ ഇക്കാര്യം ഇല്ല.

ദില്ലി : അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹ‍ര്‍ജിയിൽ 25000 പിഴയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത് വാക്കാൽ മാത്രം. അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടന നൽകിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഹർജിക്കാരന് 25000 രൂപ പിഴയിടുമെന്ന് വാക്കാൽ പറഞ്ഞിരുന്നെങ്കിലും കോടതി പുറത്തിറക്കിയ ഉത്തരവിൽ ഇക്കാര്യം ഇല്ല. ഹർജി പിൻവലിക്കാൻ കോടതി അനുമതി അനുവാദം നൽകിയെന്നാണ് ഉത്തരവിൽ പറയുന്നത്. 

'അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ട'; ഹർജിയില്‍ വിമര്‍ശനവുമായി സുപ്രീംകോടതി

അരിക്കൊമ്പനെ മയക്കു വെടിവെക്കരുതെന്ന ഹർജിയില്‍ ഇടപെടാതിരുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, എല്ലാ ആഴ്ചയും അരിക്കൊനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓരോ ഹർജികൾ ഫയൽ ചെയ്യപ്പെടുകയാണെന്ന് വാദത്തിനിടെ പറഞ്ഞിരുന്നു. അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ ഹൈക്കോടതികളുണ്ടെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, കോടതി അനുമതിയോടെ ഹർജി പിൻവലിച്ച് ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശവും നൽകി. നേരത്തെ വാദത്തിനിടെ ഹർജിക്കാരന് 25000 രൂപ പിഴയിടുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പറഞ്ഞിരുന്നെങ്കിലും കോടതി പുറത്തിറക്കി ഉത്തരവിൽ ഇക്കാര്യമില്ല. കോടതി അനുമതി ഹർജി പിൻവലിക്കാൻ അനുവാദം നൽകിയെന്നാണ് ഉത്തരവിൽ പറയുന്നത്. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹർജിക്കാർക്കായി സുപ്രീം കോടതിയിൽ ഹാജരായത്. 

പേവിഷബാധ പ്രതിരോധ വാക്സിന്‍റെ ഗുണനിലവാരം; ഹർജിയിൽ കേരളത്തെ കക്ഷിയാക്കി സുപ്രീംകോടതി, നോട്ടീസ് അയച്ചു


 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം