തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസം, തലസ്ഥാനത്തെ മുന്നണി നീക്കങ്ങളിൽ ആകാംക്ഷ, വെല്ലുവിളി മറികടക്കാൻ ബിജെപി

Published : Jun 26, 2026, 08:24 PM IST
thiruvananthapuram corporation

Synopsis

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. നിർണായക കൗൺസിൽ യോഗം വരാനിരിക്കെ, പ്രമേയത്തെ പിന്തുണക്കുന്ന കാര്യത്തിൽ എൽഡിഎഫ് തീരുമാനം എടുത്തിട്ടില്ല. ഭരണസ്തംഭനം ആരോപിച്ച് മുന്നണികൾ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം.

തിരുവനന്തപുരം നിർണായക കൗൺസിൽ യോഗം മറ്റന്നാൾ നടക്കാനിരിക്കെ തിരുവനന്തപുരം നഗരസഭയിൽ മുന്നണി നീക്കങ്ങളിൽ ആകാംക്ഷ. യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ പിന്തുണയ്ക്കണമോ എന്നതിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം കാത്തിരിക്കുകയാണ് എൽഡിഎഫ്. തുർനീക്കങ്ങൾ തീരുമാനിക്കാൻ ഇന്ന് യുഡിഎഫ് കൗൺസിലർമാർ യോഗം ചേരും. നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് യുഡിഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചതായി കെ എസ് ശബരീനാഥൻ അറിയിച്ചു. അതേസമയം, അവിശ്വാസത്തെയും സമരത്തെയും നേരിടാൻ ബിജെപിയും കരുക്കൾ നീക്കിതുടങ്ങി.

‌കെഎസ് ശബരീനാഥൻ

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം ആറ് മാസം പൂർത്തിയാകുമ്പോൾ ഭരണസ്തംഭനവും കെടുകാര്യസ്‌ഥതയുമാണ് ഭരണസമിതിയുടെ മുഖമുദ്ര . 'മാറത്തത് മാറും' എന്ന് പറഞ്ഞു അധികാരത്തിൽ വന്നവർക്ക് നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാനോ തെരുവുനായ പ്രശ്നത്തിനും കുടിവെള്ളപ്രശ്‌നത്തിനും പരിഹാരം നൽകുവാനോ കഴിഞ്ഞിട്ടില്ല. ഭാവിയുടെ നഗരമായി തിരുവനന്തപുരത്തെ ഉയർത്തുവാനുള്ള ഒരു കാഴ്ചപ്പാടും ഈ ഭരണസമിതിക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കോടികളുടെ വികസന വാഗ്ദാനങ്ങൾ തിരുവനന്തപുരത്തുകാർക്ക് നൽകിയ നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും ഇപ്പോൾ മൗനത്തിലാണ്. നഗരസഭയുടെ ഈ ഭരണ സ്തംഭനത്തിനെതിരെ തിങ്കളാഴ്ച ജൂൺ 29ന് രാവിലെ നഗരസഭ കവാടത്തിന് മുന്നിൽ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് യുഡിഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. ഇതിന്റെ തുടർനടപടികൾ ജൂൺ 29 ലെ സമരത്തിന് ശേഷം തീരുമാനിക്കും എന്നും പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ കെ എസ് ശബരീനാഥൻ അറിയിച്ചു.

വി ജോയ്

മേയറെ ഉപരോധിക്കുന്ന സമരം ആയിരുന്നില്ല നടന്നത്. മേയർ സമരക്കാരെ ചവിട്ടി മെതിച്ചാണ് ഓഫിസിൽ വന്നത്. മാധ്യമങ്ങൾ വസ്തുത വളച്ചൊടിക്കുന്നു. കൗൺസിലർ സിന്ധുവിന് ഗുരുതര പരിക്കോടെ ചികിത്സയിലാണ്. 12,13 ഓളം വരുന്ന കൗൺസിലർമാർക്ക് പരിക്ക് ഉണ്ട്. മേയർ പറയുന്നത് കാലിന് ഒടിവില്ല, ചികിത്സ തേടിയ ബിജെപിക്കാർ വേഗം ഡിസ്ചാർജ് ആയി പോയി. നാടകം ആണ് നടക്കുന്നത്. സമരം പൊളിക്കാനുള്ള നാടകം ബിജെപി കാണിക്കുന്നു. സമരം തുടരുന്നു. സുഗതനെ പുറത്താക്കണം.

ശിവൻ കുട്ടി

സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ ഇടപെടണം. മോദിയെ കൊണ്ട് വന്ന് വികസന വെല്ലുവിളി നടത്തിയവർ ഇന്ന് വികസനം എല്ലാ രീതിയിലും തകർന്നിരിക്കുന്നു. കൗൺസിലുകൾ വിളിച്ചേർത്ത് കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല. സുഗതൻ കാപ്പ കേസ് പ്രതിയാകുന്നത് അയാളുടെ പ്രവർത്തി മൂലമാണ്. ഭീഷണിപ്പെടുത്തിയാണ് സുഗതൻ വോട്ട് മേടിച്ചത്. അങ്ങനെയാണ് സുഗതൻ ജയിക്കുന്നത്. കോർപ്പറേഷനുകളിലെ കൗൺസിലർമാരുടെ അറ്റൻസ് രേഖകളും സർക്കാർ പരിശോധിക്കണം. കൗൺസിലും ആയിട്ട് ഉള്ള രേഖകളിൽ ഗുരുതര ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്നുള്ള ആരോപണം മുന്നോട്ടുവെക്കുന്നു. ഇന്നലത്തെ സംഭവ വികാസങ്ങൾക്ക് ഉത്തരവാദി മേയർ മാത്രമാണ്. മേയറോഡ് പറഞ്ഞിരുന്നു അങ്ങോട്ട് പോകരുത് എന്ന്, അത് കേൾക്കാതെ ആണ് മുകളിലോട്ട് പോയത്. മേയറുടെ ഉദ്ദേശം കലാപം ഉണ്ടാക്കുക. അത് വഴി സുഗതനെ സംരക്ഷിക്കുക എന്നത്. പൊലിസ് ആവശ്യമായ നടപടി സ്വീകരിക്കും എന്ന് വിചാരിക്കുന്നു.

എസ് പി ദീപക് സംസാരിക്കുന്നു.

സമാധാനപൂർവ്വമായ സമരമായിരുന്നു നടത്തിയത്. മാധ്യമങ്ങളെ നോക്കി നിൽക്കെ ആണ് മേയർ പ്രകോപനപരമായ സമീപനം ഉണ്ടായത്. മേയറെ ആക്രമിച്ച സംഭവം അസത്യം. കാട്ടായിക്കോണം കൌൺസിലർ സിന്ധു ഇന്നും ഹോസ്പിറ്റലിൽ ആണ്. രണ്ട് കൗൺസിലർമാരുടെ കാലിന് ഗുരുതര പരിക്ക് ഉണ്ട്. നടക്കാൻ പോകുന്ന കൗൺസിൽ മീറ്റിങ്ങിൽ ഒരു കെട്ട് അജണ്ടയുമായി ആണ് കൊണ്ട് വരുന്നത്. മര്യാദയ്ക്ക് കൌൺസിൽ മീറ്റിംഗ് നടക്കുന്നില്ല. അവിശ്വാസ പ്രമേയം എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ല. രാഷ്ട്രീയ തീരുമാനം എടുക്കേണ്ടതുണ്ട്. ജനാധിപത്യ വിരുദ്ധമായ കോർപ്പറേഷൻ ഭരണത്തിൽ അതൃപ്തിയുണ്ട്. രാഷ്ട്രീയ തീരുമാനം ആലോചിച്ച എടുക്കും. തനിക്ക് എതിരെ ഉള്ള കേസ് കള്ള കേസ്. ആർക്ക് വേണമെങ്കിലും കള്ള കേസ് കൊടുക്കാം എന്ന സാഹചര്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് 8 പേർക്ക് കൂടി ഷി​ഗല്ല സ്ഥിരീകരിച്ചു; കോഴിക്കോട് 3 പേർക്ക് രോ​ഗബാധ
'ജനപ്രിയരായ യുവാക്കളെ മാറ്റിനിർത്തി, മത്സരിപ്പിച്ചില്ല'; നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം