റജിസ്ട്രാറുടെ സസ്പെൻഷനിൽ ചർച്ചയില്ല, സിൻഡിക്കേറ്റ് യോഗത്തിൽ തർക്കം, ഇടത് അംഗങ്ങളുടെ ആവശ്യത്തിന് വഴങ്ങാതെ വിസി

Published : Jul 06, 2025, 01:04 PM ISTUpdated : Jul 06, 2025, 01:06 PM IST
kerala university

Synopsis

സ്പെൻഷൻ സംബന്ധിച്ച് ചർച്ച വേണമെന്നാവശ്യപ്പെട്ട ഇടത് അംഗങ്ങളോട് സസ്പെൻഷൻ വിഷയം അജണ്ടയിലില്ലെന്നാണ് വിസി സിസ തോമസ് മറുപടി നൽകിയത്.

തിരുവനന്തപുരം : കേരള സർവകലാശാല പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ തർക്കം. സിൻഡിക്കേറ്റ് യോഗത്തിൽ റജിസ്ട്രാറുടെ സസ്പെൻഷൻ ചർച്ച ചെയ്യണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യത്തിന്  വൈസ് ചാൻസിലർ സിസ തോമസ് വഴങ്ങിയില്ല. സസ്പെൻഷൻ സംബന്ധിച്ച് ചർച്ച വേണമെന്നാവശ്യപ്പെട്ട ഇടത് അംഗങ്ങളോട് സസ്പെൻഷൻ വിഷയം അജണ്ടയിലില്ലെന്നാണ് വിസി സിസ തോമസ് മറുപടി നൽകിയത്. ഫേസ് ബുക്കിലൂടെ സിണ്ടിക്കേറ്റ് അംഗം ആർ രാജേഷ് കോടതിയെ അപമാനിച്ചെന്ന് ബിജെപി അംഗം പി എസ് ഗോപകുമാർ ആരോപിച്ചു. ബിജെപി അംഗം ഇക്കാര്യം പ്രമേയമായി അവതരിപ്പിച്ചു. എന്നാൽ ഈ വിഷയത്തിലും വി സി ചർച്ചക്ക് തയ്യാറായില്ല.

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും