മന്ത്രിമാറ്റം സംബന്ധിച്ച് ഇപ്പോൾ ചർച്ചകളില്ലെന്ന് എ.കെ ശശീന്ദ്രൻ; ശരത് പവർ എപ്പോൾ ആവശ്യപ്പെട്ടാലും മാറും

Published : Nov 16, 2024, 11:01 AM IST
മന്ത്രിമാറ്റം സംബന്ധിച്ച് ഇപ്പോൾ ചർച്ചകളില്ലെന്ന് എ.കെ ശശീന്ദ്രൻ; ശരത് പവർ എപ്പോൾ ആവശ്യപ്പെട്ടാലും മാറും

Synopsis

ശരത് പവർ ആവശ്യപ്പെട്ടാൽ മാറാൻ തയ്യാറാണെന്ന തന്റെ നേരത്തെയുള്ള നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും എ.കെ ശശീന്ദ്രൻ

മുംബൈ: സംസ്ഥാനത്തെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചർച്ചകളൊന്നും ഇപ്പോൾ നടക്കുന്നില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുന്ന മന്ത്രി, അവിടെ വെച്ചാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യത്തിൽ പ്രതികരിച്ചത്. ശരത് പവർ ആവശ്യപ്പെട്ടാൽ മാറാൻ തയ്യാറാണെന്ന തന്റെ നേരത്തെയുള്ള നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തും.

ശരത് പവാർ എപ്പോൾ ആവശ്യപ്പെട്ടാലും താൻ മന്ത്രിസ്ഥാനത്ത് നിന്ന് മാറും. ഇക്കാര്യം പവാറിനെയും അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം മന്ത്രി മാറ്റം സംബന്ധിച്ചുള്ള നീക്കങ്ങൾ വീണ്ടും നടക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും എൻസിപിയിൽ തോമസ് കെ തോമസ് വിഭാഗമെന്നും എ.കെ ശശീന്ദ്രൻ വിഭാഗമെന്നുമുള്ള രണ്ട് വിഭാഗങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാന നഗരിയുടെ വികസനം: ബൃഹദ് മാർഗരേഖയുമായി മോദി, വമ്പൻ പ്രഖ്യാപനങ്ങൾ നടത്തും
പിണറായിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ; 'ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ എൻഡിഎയിലേക്ക് വരണം'