
തിരുവനന്തപുരം : ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ച സംഭവത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പിഴ ചുമത്താതെ മോട്ടോർ വാഹന വകുപ്പ്. വിവരാവകാശ അപേക്ഷയിലാണ് തിരുവനന്തപുരം ആർടിഒയുടെ മറുപടി. കഴിഞ്ഞ ജൂലൈ ഒന്നിനാണ് കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. സ്കൂട്ടർ ഓടിച്ചെത്തിയ കടകംപള്ളി പക്ഷേ ഹെൽമറ്റ് ധരിച്ചിരുന്നില്ല. വീഡിയോ ദൃശ്യങ്ങളടക്കം വൈറലായതോടെ ഹെൽമറ്റ് ധരിക്കാത്തതിന് ആർടിഒക്ക് പരാതിയും കിട്ടിയിരുന്നു. പരാതി ലഭിച്ചിട്ടും തെളിവായി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടും മോട്ടോർ വാഹന വകുപ്പ് ഇതുവരെയും നടപടികൾ സ്വീകരിച്ചില്ലെന്നാണ് വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടിയിൽ നിന്നും വ്യക്തമാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam