പൊതുഇടങ്ങളിൽ കൊടിമരങ്ങൾ പാടില്ല, സ‌ർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്ന് ഹൈക്കോടതി

Published : Feb 27, 2025, 08:41 AM ISTUpdated : Feb 27, 2025, 09:31 AM IST
പൊതുഇടങ്ങളിൽ കൊടിമരങ്ങൾ പാടില്ല, സ‌ർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്ന്  ഹൈക്കോടതി

Synopsis

പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും  കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച്‌ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ഉത്തരവ്

എറണാകുളം:പൊതുഇടങ്ങളിൽ കൊടിമരങ്ങൾ വേണ്ടെന്ന്; ഹൈക്കോടതി.പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും  പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച്‌ ഹൈകോടതി ഉത്തരവായി.നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സ‌ർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ  ഉത്തരവില്‍ നിര്‍ദേശിച്ചു.തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സർക്കുലർ നല്‍കണം.സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു

 

പിണറായി പഞ്ചായത്തിലെ ഫ്ളക്സ് നീക്കാൻ ചെന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരെ CPM നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന  ആരോണത്തിൽ ഇടപെട്ട് ഹൈക്കോടതി.  സംസ്ഥാന പൊലീസ് മേഥാവിയോട് റിപ്പോർട്ട് തേടിയ സിംഗിൾ ബെഞ്ച് എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട് നൽകണമെന്നും നി‍ർദേശിച്ചു.   പുതിയ കേരളമെന്ന് പറഞ്ഞാൽ പോര അക്കാര്യത്തിൽ ആത്മാർഥ വേണമെന്നും അനധികൃത ഫ്ളകസുമായി ബന്ധപ്പെട്ട  കേസുകൾ പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ