
കോഴിക്കോട് കരുവട്ടൂര്‍ പഞ്ചായത്തിലെ 74 കാരി സരോജിനിയും 45,000 കോടിയുടെ ജല്‍ജീവന്‍ മിഷനുമായി എന്ത് ബന്ധം. ജല്‍ജീവന്‍ മിഷന്‍ എന്നൊന്നും സരോജിനിയമ്മ കേട്ടിട്ടില്ലെങ്കിലും ഒരു കുടിവെളള പദ്ധതി വരുന്നതായി ഇവര്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. അത് വന്നാല്‍ കുടിവെളളത്തിനുളള ദാരിദ്ര്യ മാറുമെന്നും അവര്‍ക്കറിയാം. അയല്‍വക്കത്തെ സുലോചനയും ജല്‍ജീവന്‍ മിഷന്‍ ഒന്നു വന്നു കിട്ടാനായുള പ്രാര്‍ത്ഥനയിലാണ്. നിലവില്‍ ഗ്രാമ പഞ്ചായത്ത് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ നല്‍കുന്ന കുടിവെളളമാണ് ഏക ആശ്രയം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനേക്കാൾ സൂക്ഷിച്ചാണ് കുടിവെള്ളം ഉപയോഗിക്കുന്നതെന്നും വീട്ടമ്മമാർ പറയുന്നു.
ഗ്രാമീണ ജനതയ്ക്ക് കുടിവെളളമെത്തിക്കാനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ജല്‍ജീവന്‍ മിഷന്‍റെ പൂര്‍ത്തീകരണത്തിനായി കാത്തിരിക്കുന്നവര്‍ ഇങ്ങനെ അനേകായിരം പേരുണ്ട്. സര്‍ക്കാര്‍ കണക്ക് പ്രകാരം തന്നെ കേരളത്തില്‍ 70 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെളളമെത്തിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍ ഇതുവരെ 20 ലക്ഷത്തില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമേ വെളളമെത്തിക്കാനായിട്ടുളളൂ. അപ്പോഴാണ് സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി വില്ലനായതും കരാറുകാര്‍ പണി നിര്‍ത്തിവച്ചതും.
യൂറോപ്പിനോട് കിടപിടിക്കുന്ന ദക്ഷിണേന്ത്യയിലെ 6 കിടിലൻ സ്പോട്ടുകൾ
സർക്കാർ ഫണ്ട് നിലയ്ക്കുകയും കരാറുകാർ പണി നിർത്തി വയ്ക്കുകയും ചെയ്തതോടെ കുടിവെള്ളത്തിനായി കാത്തിരിപ്പ് തുടരേണ്ട ഗതികേടിലാണ് ഗ്രാമീണ മേഖലകളിലെ അനേകായിരങ്ങൾ. കേന്ദ്ര-സംസ്ഥാന സംയുക്തമായി നടപ്പാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയാണ് പൂർണ്ണമായും നിലച്ചിരിക്കുന്നത്. ഇപ്പോള്‍ അടിയന്തര പ്രാധാന്യമുളള പ്രവൃത്തികള്‍ ചെയ്യാന്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് കരാറുകാരുടെ കാലുപിടിക്കേണ്ട സ്ഥിതിയാണ്. നിലവില്‍ 4500 കോടിയോളം രൂപ കിട്ടാനുളളതായാണ് കരാറുകാരുടെ സംഘടനയായ ഓള്‍ ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍റെ കണക്ക്. സാമ്പത്തിക വര്‍ഷം തീരാനിരിക്കെ വായ്പ കുടിശികയില്‍ ബാങ്കുകള്‍ നടപടി കര്‍ശനമാക്കിയതോടെ ആകെ പ്രതിസന്ധിയിലായെന്നും കരാറുകാര്‍. ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന ഗ്രാമീണ റോഡുകളാണ് മറ്റൊരു പ്രശ്നം. സര്‍ക്കാര്‍ കുടിശികയും കരാറുകാര്‍ പണി നിര്‍ത്തിയതും ഫലം ഗ്രാമീണ ജനതയ്ക്ക് സമ്മാനിക്കുന്നത് ദുരിത യാത്ര.