കേന്ദ്ര നിര്‍ദ്ദേശമുണ്ട്, പക്ഷേ കേരളം നിലവിൽ കൂട്ടില്ല, വെള്ളക്കരത്തിൽ മന്ത്രിയുടെ മറുപടി 

Published : Nov 03, 2023, 06:10 PM IST
കേന്ദ്ര നിര്‍ദ്ദേശമുണ്ട്, പക്ഷേ കേരളം നിലവിൽ കൂട്ടില്ല, വെള്ളക്കരത്തിൽ മന്ത്രിയുടെ മറുപടി 

Synopsis

വെള്ളക്കരം അഞ്ച് ശതമാനം കൂട്ടണമെന്ന് കേന്ദ്ര നിർദ്ദേശമുണ്ട്. പക്ഷേ അതിൽ നിന്നും മാറി നിൽക്കാനാണ് കേരളം തീരുമാനിച്ചത്.

തിരുവനന്തപുരം : വെള്ളക്കരം കൂട്ടുന്നത് വാട്ടർ അതോറിറ്റി ആലോചിച്ചിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം അഞ്ച് ശതമാനം കൂട്ടണമെന്ന് കേന്ദ്ര നിർദ്ദേശമുണ്ട്. പക്ഷേ അതിൽ നിന്നും മാറി നിൽക്കാനാണ് കേരളം തീരുമാനിച്ചത്. ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്. നിലവിൽ വെള്ളകരം കൂട്ടാൻ ആലോചിച്ചിട്ടില്ല. അത്തരം തീരുമാനമോ ആലോചനയോയില്ല. ജലജീവന് മിഷൻ ഏറ്റവും നന്നായി നടപ്പാക്കിയത് കേരളമാണെന്നും മന്ത്രി വിശദീകരിച്ചു.

ജനത്തിന് ഇരട്ടപ്രഹരം; വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ

വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നതിനിടെയാണ് ഇന്നലെ വൈദ്യുതി നിരക്ക് കേരളം കൂട്ടിയത്. അതിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നതായി സൂചനയുണ്ടായി. 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. ലിറ്ററിന് കൂടിയത് ഒരു പൈസ ആണെങ്കിലും അത് വാട്ടര്‍ ബില്ലിൽ പ്രതിഫലിച്ചത് അതുവരെ ഉണ്ടായിരുന്നതിന്‍റെ മിനിമം മൂന്നിരട്ടിയായാണ്. ഇനിയും നിരക്ക് കൂട്ടിയാൽ ജനങ്ങൾക്ക് അത് വലിയ തിരിച്ചടിയാകും. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്; രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല, ‍‍ഞായറാഴ്ച മൊഴിയെടുക്കാമെന്ന് അറിയിച്ചു
പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആലപ്പുഴ സ്വദേശി തൂങ്ങിമരിച്ചു