'ബിജെപി വിട്ടിട്ടില്ല, സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല'; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് സന്ദീപ് വാര്യർ

Published : Nov 03, 2024, 09:56 AM ISTUpdated : Nov 03, 2024, 12:26 PM IST
'ബിജെപി വിട്ടിട്ടില്ല, സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല'; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് സന്ദീപ് വാര്യർ

Synopsis

ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സന്ദീപ് വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

തിരുവനന്തപുരം: ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സന്ദീപ് വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല. താൻ നാട്ടിലെ പ്രവർത്തകർക്കൊപ്പം സജീവമാണെന്നുംസന്ദീപ് വാര്യർ പറഞ്ഞു.

അതേ സമയം, സന്ദീപ് വാര്യർക്ക് എൻഡിഎ കൺവെൻഷൻ വേദിയിൽ കസേര നൽകാത്തത് ശരിയായില്ലെന്ന്  ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പക്ഷേ അതുകൊണ്ടൊന്നും സന്ദീപ് പാർട്ടി വിട്ടുപോകില്ലെന്നും ശിവരാജൻ കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം
ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥൻ തട്ടിയെടുത്തതായി പരാതി