ലോക്ക് ഡൗൺ തുടരുന്നത് ശരിയല്ല , കടകൾ എല്ലാ ദിവസവും തുറക്കണം , നിർദേശങ്ങളുമായി കെ ജി എം ഒ എ

By Web TeamFirst Published Aug 3, 2021, 11:57 AM IST
Highlights

തദ്ദേശ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടുന്നതിന് പകരം മൈക്രോ കണ്ടൈയിൻമെന്റെ മേഖലകൾ കണ്ടെത്തി അവിടെ മാത്രം നിയന്ത്രണം ഏർപ്പെടുത്തണം.തുണിക്കടകൾ ഉൾപ്പെടെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്ന നിർദേശവും കെ ജി എം ഒ എ മുന്നോട്ടുവയ്ക്കുന്നു

തിരുവനന്തപുരം: ഇപ്പോഴത്തെ രീതിയിൽ ലോക്ക് ഡൗൺ തുടരുന്നത് ശരിയല്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സം​ഘടനയായ കെ ജി എം ഒ എ. തദ്ദേശ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടുന്നതിന് പകരം മൈക്രോ കണ്ടൈയിൻമെന്റെ മേഖലകൾ കണ്ടെത്തി അവിടെ മാത്രം നിയന്ത്രണം ഏർപ്പെടുത്തണം. ടി പി ആറിനെ മാത്രം അ‌ടിസ്ഥാനമാക്കി പ്രദേശങ്ങൾ തരംതിരിക്കുന്ന നിലവിലെ രീതിക്ക് പകരം പ്രതിദിനമുള്ള പുതിയ പോസിറ്റീവ് കേസുകൾ , ആക്ടീവ് കേസുകൾ എന്നിവ കൂടി കണക്കാക്കണമെന്ന് കെ ജി എം ഒ എ മുഖ്യമന്ത്രിക്കും വിദ​ഗ്ധ സമിതിക്കും നൽകിയ കത്തിൽ പറയുന്നു.

തുണിക്കടകൾ ഉൾപ്പെടെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്ന നിർദേശവും കെ ജി എം ഒ എ മുന്നോട്ടുവയ്ക്കുന്നു. പാർട്ടീഷ്യൻ ചെയ്ത ടാക്സികളും ഓട്ടോകളും ഓടാൻ അനുവദിക്കണൺ. ഡ്രൈവർ ക്യാബിനിൽ യാത്ര അനുവദിക്കരുത്. ഭക്ഷണശാലകൾ തൽകാലം തുറക്കണ്ട. റിസോർട്ടുകളും ഹോട്ടലുകളും 25ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. വാക്സിൻ എടുത്തവരേയും കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരയേും പ്രവേശിപ്പിക്കാം.വലിയ ഒത്തുചേരലുകൾ ഒഴിവാക്കണം.

ടി പി ആർ കുറയ്ക്കുന്നതിന് വേണ്ടി മാത്രം പരിശോധനകളുടെ എണ്ണം കൂട്ടുന്നത് ഒഴിവാക്കണം. രോ​ഗ ലക്ഷണങ്ങളുള്ളവരേയും അവരുടെ സമ്പർക്കത്തിൽ ഉള്ളവരേയുമാണ് പരിശോധിക്കേണ്ടത്. കോളനികൾ തീരദേശ മേഖലകൾ തുടങ്ങി ജനങ്ങൾ തിങ്ങി പാർക്കുന്ന ഇടങ്ങളിൽ പരിശോധന കർശനമാക്കണം. 

വാക്സിനേഷൻ പ്രപക്രിയ പൂർണമായും ഓൺലൈനായി മാറണമെന്നതാണ് കെ ജി എം ഒ എയുടെ മറ്റൊരു ആവശ്യം. ഔൺലൈനായും ഓഫ് ലാനായും നൽകാനുദ്ദേശിക്കുന്നെങ്കിൽ അതിന്റെ ചുമതസ തദ്ദേശ ഭരണ സഥാപനങ്ങൾക്ക് നൽകണമെന്നും കെ ജി എം ഒ എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!